മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈയും വെട്ടിയെടുക്കുമെന്ന് ബി.ജെ.പി നേതാവ്
text_fieldsപാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയരുന്ന കൈകൾ വെട്ടിയെടുക്കണമെന്ന് ബി.ജെ.പി നേതാവിെൻറ ആഹ്വാനം. ബിഹാര്‍ ബി.ജെ.പി അധ്യക്ഷനും ഉജിയര്‍പുര്‍ എം.പിയുമായ നിത്യാനന്ദ റായിയാണ് മോദിക്കെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കണമെന്ന് പ്രസംഗത്തിനിടെ ആഹ്വാനം ചെയ്തത്.
ദരിദ്ര കുടുംബത്തില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് നരേന്ദ്രമോദി. അങ്ങനൊരു സാഹചര്യത്തിൽ നിന്നും ഉയർന്നുവരുന്ന ഏതൊരു വ്യക്തിയെയും ആദരിക്കേണ്ടതുണ്ട്. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം; ആവശ്യം വന്നാല്‍ വെട്ടിയെടുക്കണം’^ എന്നായിരുന്നു റായിയുടെ പ്രസ്താവന. പിന്നാക്ക വിഭാഗങ്ങളുടെ സമ്മേളനത്തിൽ സംസാരിക്കയെയാണ് നിത്യാനന്ദ റായിയുടെ വിവാദ പ്രസ്താവന. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി വേദിയിലിരിക്കെയാണ് റായ് ഇത്തരം പ്രസ്താവനകള്‍ നടത്തിയത്.
എന്നാൽ പ്രസ്താവന വിവാദമായതോടെ താൻ ആലങ്കാരികമായാണ് അത്തരം പ്രയോഗങ്ങൾ നടത്തിയതെന്നും ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ മോദിയുടെ ജീവിതം പ്രചോദനം നൽകുന്നതാണെന്നാണ് ഉദ്ദേശിച്ചതെന്നും
അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് താൻ പ്രസ്താവനയിലൂടെ അര്‍ഥമാക്കിയതെന്നും റായ് മാധ്യമങ്ങളോട് പിന്നീട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
