ട്രാഫിക് നിയമലംഘനത്തിന് ഇതുവരെ 4,800 രൂപ പിഴ; ബൈക്ക് കത്തിച്ച് യുവാവിന്‍റെ പ്രതിഷേധം
text_fieldsഹൈദരാബാദ്: ഗതാഗത നിയമലംഘനത്തിന് പലതവണ പൊലീസ് പിഴ ഈടാക്കിയത് 4,800 രൂപ. പ്രതിഷേധിച്ച് ബൈക്ക് കത്തിച്ച് യുവാവ്. തെലങ്കാനയിലെ വികരാബാദ് ജില്ലയിലാണ് സംഭവം. കർഷക തൊഴിലാളിയായ തളരി സങ്കപ്പയാണ് പല തവണകളായി പൊലീസ് 4,800 രൂപ പിഴ ഈടാക്കിയതില്‍ കുപിതനായി ബൈക്ക് കത്തിച്ചത്.
ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ചതടക്കം പലതവണ പൊലീസ് പരിശോധനയിൽ പിടിയിലായപ്പോളാണ് സങ്കപ്പക്ക് ഇത്രയധികം തുക പിഴ വന്നത്. ഇതിൽ പലതും അടച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പെഡ്ഡമുൽ ഗ്രാമത്തില്‍നിന്ന് തന്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടി. തുടര്‍ന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവന്‍ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ സങ്കപ്പ ബൈക്കുമായി അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.
ശേഷം ബൈക്ക് കർഷക സഹകരണ സംഘം ഓഫിസിന്‍റെ പിന്നിൽ നിർത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ പൊലീസ് എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോള്‍ നിരന്തരം പിഴ ഈടാക്കുന്നതില്‍ കുപിതനായാണ് താന്‍ ഇത് ചെയ്തതെന്ന് യുവാവ് പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

