Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്ക് ശരിയായി...

മാസ്ക് ശരിയായി വെച്ചില്ല; ഒന്നരവയസുകാരനെ 35 കാരൻ ആക്കി പിഴയിട്ട് പോലീസ്

text_fields
bookmark_border
മാസ്ക് ശരിയായി വെച്ചില്ല; ഒന്നരവയസുകാരനെ 35 കാരൻ ആക്കി പിഴയിട്ട് പോലീസ്
cancel

ഗുണ: ഒന്നരവയസുള്ള കുട്ടി മാസ്​ക് ശരിയായ രീതിയിൽ ധരിക്കാത്തതിന്​ 100 രൂപ പിഴ ചുമത്തി പൊലീസ്​. ​എന്നാൽ, ഫൈൻ റെസീറ്റിൽ കുട്ടിയുടെ പ്രായം കൊടുത്തത്​ 35 വയസും. മധ്യപ്രദേശിലാണ്​ വിചിത്രമായ സംഭവം നടത്ത്​. കുട്ടിയും കുടുംബവും സഞ്ചരിച്ച കാറി​െൻറ ഡ്രൈവറുടെ പ്രായമാണ്​ പൊലീസ് റെസീറ്റിൽ കൊടുത്തത്​.

ഓൾഡ് ഗല്ലാ മണ്ഡിയിൽ താമസിക്കുന്ന കുടുംബം ഹൗസിങ്​ ബോർഡ്​ കോളനിയിൽ നിന്നും വീട്ടിലേക്ക്​ കാറിൽ തിരിച്ചുപോകുന്ന സമയത്തായിരുന്നു ചെക്​ പോയിൻറിൽ വെച്ച്​ പൊലീസ്​ കൈനീട്ടി നിർത്തിച്ചത്​. കാറിനകത്ത്​​ ഒന്നര വയസുള്ള കുട്ടി ശരിയായ രീതിയിൽ മാസ്​ക്​ ധരിച്ചിട്ടില്ലെന്ന്​ അവർ കണ്ടെത്തി. ചെവിയിൽ തൂങ്ങിയ നിലയിലായിരുന്നു മാസ്​ക്​. 100 രൂപ പിഴ ചുമത്തിയ പൊലീസ്​ കുട്ടിയുടെ പേര്​ ഗൗരവ്​ ജെയിനി​െൻറ മകൻ പുരു എന്ന്​ റെസീറ്റിൽ എഴുതി. എന്നാൽ, കുട്ടിയുടെ പ്രായം 35 വയസ്​ എന്നായിരുന്നു നൽകിയത്​. കോവിഡ്​ കർഫ്യൂ ലംഘിച്ചതിന്​ സമാന രീതിയിലുള്ള വിചിത്രമായ ശിക്ഷകൾ നൽകിയതിന്​ മധ്യപ്രദേശ്​ പൊലീസ്​ മുമ്പും വാർത്തകൾ നിറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshmaskpolice
News Summary - Fine of Rs 100 fine as 1.5-year-old boys mask hangs on his ear Madhya Pradesh
Next Story