Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമല സീതാരാമൻ ആശുപത്രിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചു. എയിംസിലെ സ്വകാര്യ വാർഡിലാണ് നിർമല സീതാരാമനെ പ്രവേശിപ്പിച്ചത്.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേന്ദ്രമന്ത്രിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.എന്തു അസുഖം മൂലമാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നത് അറിവായിട്ടില്ല. ഇതെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല. പതിവ് ചെക്കപ്പിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

