കോവിഡ് 19: സാമ്പത്തിക ആഘാതം പഠിക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ ടാസ്ക്ഫോഴ്സ്
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധ മൂലം രാജ്യത്തുണ്ടാവുന്ന സാമ്പത്തിക ആഘാതം പഠിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകര ിക്കുന്നു. ധനമന്ത്രി നിർമ്മലാ സീതാരാമെൻറ നേതൃത്വത്തിലായിരിക്കും ടാസ്ക്ഫോഴ്സ്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 ആഗോള സമ്പദ്വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കി. എന്നാൽ, ഇന്ത്യയിൽ വൈറസ് ബാധ സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ച് ഇനിയും വ്യക്തതയില്ല. ഇതിനെ കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. ഇതിനായാണ് ടാസ്ക്ഫോഴ്സിന് രൂപം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തെ കുറിച്ച് പഠിക്കുകയാണ് ടാസ്ക്ഫോഴ്സിെൻറ പ്രാഥമിക ലക്ഷ്യം. ഭാവിയിൽ നടപ്പാക്കേണ്ട ഇടപെടലുകളെ കുറിച്ചും ചർച്ചകളുണ്ടാവും. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് സമ്പദ്വ്യവസ്ഥയിൽ അപ്രഖ്യാപിതമായ അടച്ചിടലുണ്ട്. സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിൽ കോവിഡ് 19 ഇപ്പോൾ തന്നെ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
