2000 രൂപ നോട്ട് പിൻവലിക്കില്ലെന്ന് അരുൺ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: 2000 രൂപ നോട്ട് പിൻവലിക്കാൻ നിർദേശമില്ലെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണ് 2000 രൂപ നോട്ട് ഇറക്കിയത്. 2016 ഡിസംബർ 10 വരെയുള്ള കണക്കനസരിച്ച് 12.44 ലക്ഷം കോടിയുടെ അസാധുനോട്ടുകൾ റിസർവ് ബാങ്കിെൻറ കറൻസി ചെസ്റ്റുകളിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു.
മാർച്ച് മൂന്നുവരെ നിലവിലെ കറൻസികളുടെ മൂല്യം 12 ലക്ഷം കോടിയാണ്. ജനുവരി 27ലെ കണക്കനുസരിച്ച് ഇത് 9.92 ലക്ഷം കോടിയായിരുന്നു.
നോട്ട് അസാധുവാക്കൽ ആഭ്യന്തര വളർച്ചാ നിരക്കിലടക്കം അനുകൂല മാറ്റമുണ്ടാക്കിയിട്ടുണ്ട്. ബാങ്കുകളിെല നിക്ഷേപം വർധിച്ചു. ഇതേതുടർന്ന് പലിശനിരക്ക് കുറക്കാനായി. നോട്ട് അസാധുവാക്കിയതിനെ തുടർന്ന് കൊണ്ടുവന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
