Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ ചരിത്ര കൗൺസിൽ...

ഒടുവിൽ ചരിത്ര കൗൺസിൽ പറഞ്ഞു, നെഹ്​റുവുള്ള പോസ്​റ്ററും ഇറക്കും

text_fields
bookmark_border
ഒടുവിൽ ചരിത്ര കൗൺസിൽ പറഞ്ഞു, നെഹ്​റുവുള്ള പോസ്​റ്ററും ഇറക്കും
cancel

ന്യൂ​ഡ​ൽ​ഹി: ഒ​ടു​വി​ൽ നെ​ഹ്​​റു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത പോ​സ്​​റ്റ​ർ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ ച​രി​ത്ര കൗ​ൺ​സി​ൽ (ഐ.​സി.​എ​ച്ച്.​ആ​ർ). 75ാം സ്വാ​ത​ന്ത്ര്യ​ദി​നാേ​ഘാ​ഷ​ത്തി​‍െൻറ ഭാ​ഗ​മാ​യി കൗ​ൺ​സി​ൽ പു​റ​ത്തി​റ​ക്കി​യ പോ​സ്​​റ്റ​റി​ൽ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്​​റു​വി​നെ ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന​ട​ക്കം ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ നെ​ഹ്​​റു​വി​നെ​യും ഉ​ൾ​െ​പ്പ​ടു​ത്തി​യു​ള്ള പോ​സ്​​റ്റ​റു​ക​ൾ അ​ടു​ത്ത​താ​യി വ​രു​ന്നു​ണ്ടെ​ന്ന്​ കൗ​ൺ​സി​ൽ അ​റി​യി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ ആ​രു​ടെ​യും പ​ങ്കി​നെ വി​ല​കു​റ​ച്ചു​കാ​ണി​ക്കാ​ൻ ത​ങ്ങ​ൾ ശ്ര​മി​ച്ചി​ട്ടി​​ല്ലെ​ന്നും വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും കൗ​ൺ​സി​ൽ അ​റി​യി​ച്ചു. 'ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ്​' ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പോ​സ്​​റ്റു​ക​ളി​ലെ ഒ​ന്ന്​ മാ​ത്ര​മാ​ണ്​ വി​വാ​ദ​മു​ണ്ടാ​ക്കി​യ​തെ​ന്ന്​​ കൗ​ൺ​സി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു. സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള സ്​​ഥാ​പ​നം എ​ന്ന​നി​ല​യി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​റു​ക​ൾ, ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ കൗ​ൺ​സി​ൽ ന​ട​ത്തു​ക​യാ​ണ്.

നേ​ര​ത്തേ​യു​ള്ള പോ​സ്​​റ്റ​റി​ൽ ഗാ​ന്ധി​ജി, സു​ഭാ​ഷ്​ ച​ന്ദ്ര​ബോ​സ്, ഭ​ഗ​ത്​ സി​ങ്, ബി.​ആ​ർ. അം​ബേ​ദ്​​ക​ർ, സ​ർ​ദാ​ർ വ​ല്ല​ഭ്​​ഭാ​യ്​ പ​​ട്ടേ​ൽ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്​, മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ എ​ന്നി​വ​ർ​ക്കൊ​പ്പം സം​ഘ്​​പ​രി​വാ​ർ നേ​താ​വാ​യി​രു​ന്ന വീ​ർ സ​വ​ർ​ക്ക​റു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. നെ​ഹ്​​റു​വി​നെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehru
News Summary - Finally, the History Council said it would put up a poster with Nehru
Next Story