Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ രാഹുൽ...

ഒടുവിൽ രാഹുൽ തമിഴ്നാട്ടിലേക്ക്; സ്റ്റാലിനുമായി വേദി പങ്കിടില്ല

text_fields
bookmark_border
ഒടുവിൽ രാഹുൽ തമിഴ്നാട്ടിലേക്ക്; സ്റ്റാലിനുമായി വേദി പങ്കിടില്ല
cancel

ചെ​ന്നൈ: അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ത​മി​ഴ്നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ന്നു. ഏ​പ്രി​ൽ 23ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ 18, 20 തീ​യ​തി​ക​ളി​ലാ​ണ് രാ​ഹു​ൽ സം​സ്ഥാ​ന​​ത്തെ​ത്തു​ക. എ​ന്നാ​ൽ, അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നു​മാ​യി വേ​ദി പ​ങ്കി​ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഡി.​എം.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര പു​രോ​ഗ​മ​ന സ​ഖ്യ​ത്തി​ന്റെ പ്ര​ചാ​ര​ണ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി എ​ത്താ​ത്ത​ത് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​യും ത​മി​ഴ്നാ​ട്ടി​ലെ ഒ​രു​വി​ഭാ​ഗം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഡി.​എം.​കെ സ​ഖ്യം വി​ട്ട് ന​ട​ൻ വി​ജ​യ് യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കവു​മാ​യി (​ടി.​വി.​കെ)​ ബ​ന്ധ​മു​ണ്ടാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, സ്റ്റാ​ലി​നും ക​നി​മൊ​ഴി​യും മു​ൻ​കൈ​യെ​ടു​ത്ത് രാ​ഹു​ൽ ഗാ​ന്ധി​യെ മ​റി​ക​ട​ന്ന് സോ​ണി​യ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സ്വാ​ധീ​നി​ച്ച് കോ​ൺ​ഗ്ര​സി​നെ ഡി.​എം.​കെ സ​ഖ്യ​ത്തി​ൽ​ത​ന്നെ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​യ രാ​ഹു​ൽ ഗാ​ന്ധി ത​മി​ഴ​ക​ത്തെ പ്ര​ചാ​ര​ണ​രം​ഗ​ത്തു​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി വി​ജ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​രാ​ളി​ക​ൾ വി​മ​ർ​ശ​ന​വു​മാ​യി മു​​ന്നോ​ട്ടു​വ​ന്നി​രു​ന്നു.

മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും സ്റ്റാ​ലി​നും ഒ​രേ വേ​ദി​യി​ൽ നി​ര​വ​ധി ത​വ​ണ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് മു​ന്ന​ണി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നി​രു​ന്നു. ഇ​ത്ത​വ​ണ 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് മൂ​ന്ന് സീ​റ്റു​ക​ൾ കൂ​ടു​ത​ലാ​യി കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 28 നി​യ​മ​സ​ഭ സീ​റ്റു​ക​ളും ഒ​രു രാ​ജ്യ​സ​ഭ സീ​റ്റു​മാ​ണ് ന​ൽ​കി​യ​ത്.

ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ര​വ്. ശ​നി​യാ​ഴ്ച പൊ​ന്നേ​രി, സോ​ളി​ങ്ക​ർ, തു​റ​യൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ചാ​ര​ണം ന​ട​ത്തു​ക. 20ന് ​നാ​ങ്കു​നേ​രി, ശ്രീ​വൈ​കു​ണ്ഠം, കു​ള​ച്ച​ൽ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ത്തും. എ​ൻ.​ഡി.​എ​ക്കു​വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും മൂ​ന്നും നാ​ലും ത​വ​ണ സം​സ്ഥാ​ന​ത്തെ​ത്തി.

അ​തേ​സ​മ​യം രാ​ഹു​ൽ ഗാ​ന്ധി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ആ​റി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​നു​മൊ​ന്നി​ച്ച് രാ​ഹു​ൽ വേ​ദി പ​ങ്കി​ടാ​ത്ത​തും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പൊ​ടു​ന്ന​നെ​യു​ള്ള സ​ന്ദ​ർ​ശ​ന​മാ​യ​തി​നാ​ൽ നേ​ര​ത്തേ നി​ശ്ച​യി​ച്ച സ്റ്റാ​ലി​ന്റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം​വ​രു​ത്താ​നാ​വി​ല്ലെ​ന്നാ​ണ് ഡി.​എം.​കെ സം​ഘ​ട​നാ സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ഭാ​ര​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu electionTamil Naduassembly electionRahul Gandhi
News Summary - Rahul finally arrives in Tamil Nadu; won't share stage with Stalin
Next Story