Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

text_fields
bookmark_border
friend hacked a girl to death
cancel

ന്യൂഡൽഹി: സഫ്ദർജങ് ഹോസ്പിറ്റൽ ആന്റ് ​മെഡിക്കൽ കോളജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. ഡൽഹി സ്വദേശിയായ പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ച് ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്തുവരികയായിരുന്നു.

ഇന്ന് പുലർച്ചെ 3.30ഓടെയാണ് ആശുപത്രിയിലെ ​പൊലീസ് പോസ്റ്റിൽ വിവരം ലഭിക്കുന്നത്. പൊലീസ് ഉടൻ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ പെൺകുട്ടി ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിൽ സ്കാർഫ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷണർ സി. മനോജ് പറഞ്ഞു.

ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്ന ഹോസ്റ്റൽ റൂം സഹപാഠികൾ ബലപ്രയോഗത്തിലൂടെ തുറക്കുകയായിരുന്നു. വിദ്യാർഥിനിയെ ഉടനെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മുറിയിൽ നിന്ന് വിഷാദത്തിന് കഴിക്കുന്ന മരുന്നുകളുടെ രണ്ട് ഒഴിഞ്ഞ പാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.

സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. അവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Final year MBBS student hanged herself in her hostel room
Next Story