Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിയെ കൊന്നത്​...

ഗാന്ധിയെ കൊന്നത്​ ആർ.എസ്​.എസ്, ഇന്ത്യയെ വിഭജിക്കുന്ന ആശയത്തിനെതിരെ പോരാടൂ -ഗാന്ധിജിയുടെ കൊച്ചുമകൻ

text_fields
bookmark_border
ഗാന്ധിയെ കൊന്നത്​ ആർ.എസ്​.എസ്, ഇന്ത്യയെ വിഭജിക്കുന്ന ആശയത്തിനെതിരെ പോരാടൂ -ഗാന്ധിജിയുടെ കൊച്ചുമകൻ
cancel

ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുന്ന ആർ.എസ്​.എസിനെതിരെ പോരാടാൻ ആഹ്വാനം ചെയ്​ത്​ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. മഹാത്മാഗാന്ധിയുടെ പേരക്കുട്ടി അരുണി​െൻറ മകനാണ്​ ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ തുഷാർ.

പോർബന്ദറിൽ നടക്കുന്ന മഹാത്മാഗാന്ധിയുടെ ഭാര്യ കസ്​തൂർബയുടെ 150ാം ജന്മദിനാഘോഷച്ചടങ്ങി​െൻറ ഉദ്​​ഘാടന ചടങ്ങിൽവെച്ചാണ്​ തുഷാർ ഗാന്ധി അഭിപ്രായ പ്രകടനം നടത്തിയത്​.

ആർ.എസ്​.എസ്​ അധികാരികളെ ഞാൻ വെറുക്കുന്നില്ല. പക്ഷേ എതിർക്കുന്നു. അത്​ രാജ്യ​ത്തെ വിഭജിച്ചുകൊണ്ടിരിക്കുയാണ്​. മറ്റുള്ളവർ ഇങ്ങനെ ചെയ്​തിട്ടില്ലെന്ന്​ ഞാൻ പറയുന്നില്ല. ഞാൻ അതിനെയും എതിർക്കുന്നു. നമുക്ക്​ ഇതിനെതിരെ പ്രക്ഷോഭം നയിക്കേണ്ടതുണ്ട്​. അല്ലെങ്കിൽ നമ്മൾ ഗാന്ധിയൻമാരാണെന്ന്​ പറഞ്ഞിട്ട്​ കാര്യമില്ല -തുഷാർ ഗാന്ധി പറഞ്ഞു.

മഹാത്മാഗാന്ധിയെ കൊന്നത്​ ആർ.എസ്​.എസ്​ ആണ്​. എ​െൻറ പുസ്​തകത്തിൽ ഞാനിത്​ പറഞ്ഞിട്ടുണ്ട്​. എ​െൻറ എല്ലാ പ്രസംഗത്തിലും ഞാനിത്​ പറയാറുണ്ട്​. ഗാന്ധിയെ കൊന്നത്​ നാഥുറാം ഗോഡ്​സെയാണ്​. അത്​ ആർ.എസ്​.എസ്​ പറഞ്ഞിട്ട്​ ചെയ്​തതാണ്​ - തുഷാർ കൂട്ടിച്ചേർത്തു.

ആളുകൾ വരും പോകും. ഇന്ദിരഗാന്ധി ഏകാധിപതിയായപ്പോൾ അവരെ നമ്മൾ വീട്ടിലേക്ക്​ മടക്കിയിട്ടുണ്ട്​. ആ ശ​ക്തി മരിച്ചിട്ടില്ല. നമ്മൾക്കത്​ വീണ്ടെുക്കേണ്ടതുണ്ടെന്നും​ തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tushar gandhiRSS
Next Story