ആകാശത്ത് കൂട്ടത്തല്ല്, വിമാനയാത്രക്കിടെ സഹയാത്രികനെ തല്ലിച്ചതച്ച് യാത്രികർ
text_fieldsതായ് സ്മൈൽ എയർവേസിലാണ് സംഭവം. രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് തല്ലിന് വഴിയൊരുക്കിയത്. വിമാനത്തിന്റെ ജീവനക്കാർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കം തല്ലി തീർക്കുകയായിരുന്നു. മറ്റ് യാത്രക്കാർ നോക്കി നിൽക്കുകയും വിഡിയോ പകർത്തുകയും ചെയ്തു.
ഒരാൾ ‘താൻ സമാധാനത്തോടെ സീറ്റിലിരിക്ക്’ എന്ന് പറയുന്നത് കേൾക്കാം. ആ സമയം മറ്റുള്ളവർ ‘കൈ ചൂണ്ടി സംസാരിക്കരുത്’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. തുടർന്ന് വാക് തർക്കം തല്ലിന് വഴിമാറുകയാണ്. ഒരാൾ അതി രൂക്ഷമായി മറ്റേയാളെ തല്ലുന്നു. അടിച്ചയാളുടെ പരിചയക്കാരും തല്ലുന്നുണ്ട്. തല്ലുകൊണ്ടയാൾ തിരിച്ചടിക്കുന്നില്ല, പക്ഷേ, അടി തടയാൻ ശ്രമിക്കുന്നുണ്ട്. വിമാനത്തിലെ ജീവനക്കാർ ഇവരോട് ശാന്തരായി ഇരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇരു കൂട്ടരും ചെവികൊള്ളുന്നില്ല.
കുറച്ചു സമയം കൂടി തല്ല് തുടരുന്നുണ്ട്. അതിനിടെ വിമാനത്തിലെ കൂടുതൽ ജീവനക്കാരെത്തി രണ്ടു പേരെയും അകറ്റി മാറ്റി തർക്കം അവസാനിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് തല്ലുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് തായ് സ്മൈൽ എയർവേസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

