Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Navjot Singh Sidhu
cancel
Homechevron_rightNewschevron_rightIndiachevron_rightഅവസാന ശ്വാസം വരെ...

അവസാന ശ്വാസം വരെ സത്യത്തിനായി പോരാടും; രാജിക്കുപിന്നാലെ സിദ്ദുവിന്‍റെ പ്രതികരണം

text_fields
bookmark_border

ന്യൂഡൽഹി: പഞ്ചാബ്​ കോൺഗ്രസ​ിനെ ഞെട്ടിച്ച രാജിക്ക്​​ പിന്നാലെ പ്രതികരണവുമായി നവ്​ജ്യോത്​ സിങ്​ സിദ്ദു. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. ധർമത്തി​ൽ യാതൊരു വിട്ടുവീഴ്ച വരുത്തില്ലെന്നും അവസാന ശ്വാസം വരെ സത്യത്തിനായി പോരാടുമെന്നുമായിരുന്നു സിദ്ദുവിന്‍റെ വാക്കുകൾ.

വ്യക്തിപരമായ പ്രശ്​നങ്ങളോടല്ല തന്‍റെ പോരാട്ടമെന്നും ആദർശത്തിന്​ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കറ പുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയിൽ എടുത്തത്​ അംഗീകരിക്കില്ലെന്നും സിദ്ദു അറിയിച്ചു.

'എന്‍റെ പോരാട്ടം ഒരു പ്രശ്​നത്തെ അടിസ്​ഥാനമാക്കിയാണ്​. അതേ നിലപാടിൽ ദീർഘകാലമായി ഉറച്ചുനിൽക്കുന്നു. എന്‍റെ ധാർമികതയോടും ധാർമിക ഉത്തരവാദിത്തത്തോടും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. പഞ്ചാബിലെ അജണ്ടകളും പ്രശ്​നങ്ങളും ഉയർത്തിക്കാട്ടി ഒരു ഒത്തുതീർപ്പിനാണ്​ എന്‍റെ ശ്രമം. ഹൈകമാൻഡിനെ വഴിതെറ്റിക്കാനോ, അവരെ വഴിതെറ്റിക്കാൻ അനുവദിക്കാനോ എനിക്ക്​ കഴിയില്ല' -സിദ്ദു വിഡിയോയിൽ പറഞ്ഞു.

തനിക്ക്​ ആരോടും വ്യക്തിവൈരാഗ്യമില്ല. 17 വർഷക്കാലം നീണ്ട രാഷ്​ട്രീയ ജീവിത ം ഒര​ു ലക്ഷ്യത്തിന്​ വേണ്ടിയായിരുന്നു. അത്​ ഒരു നിലപാട്​ സ്വീകരിക്കാനും ജനജീവിതം മെച്ചപ്പെടുത്താനുമാണ്​ -സിദ്ദു കൂട്ടിച്ചേർത്തു.

രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പിന്തുണയോടെയായിരുന്നു ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ നീക്കാൻ സിദ്ദു തയാറെടുത്തത്​. തുടർന്ന്​ സെപ്​റ്റംബർ 18ന്​ അമരീന്ദർ മുഖ്യമന്ത്രി പദവി ഒഴിയുകയും ചെയ്​തു. നാലുമാസത്തിന്​ ശേഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേയാണ്​ അമരീന്ദറിന്​ പകരം ചരൺജിത് സിങ്​ ചന്നി മുഖ്യമന്ത്രിപദം ഏറ്റെടുത്തത്​. ചന്നിയുമായി അടുത്ത ബന്ധമാണ്​ സിദ്ദു പുലർത്തുന്നതെങ്കിലും മറ്റു മന്ത്രിമാരെ തീരുമാനിച്ചതിൽ സിദ്ദുവിന്​ അതൃപ്​തിയുണ്ടായിരുന്നു. തുടർന്നായിരുന്നു ഹൈകമാൻഡിനെപോലും ഞെട്ടിച്ചുകൊണ്ട്​ സിദ്ദുവിന്‍റെ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navjot Singh SidhuPunjab CongressAmarinder Singh
News Summary - Fight For Truth Till Last Breath Navjot Sidhu
Next Story