ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിന്‍റെ വേഗത കുറഞ്ഞെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ അൽഫോൺസ് കണ്ണന്താനം. ക്ഷയരോഗ നിർമാർജനം വേഗത്തിലാക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കണ്ണന്താനം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് 24 ലക്ഷം ക്ഷയരോഗികളുണ്ട്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിന്‍റെ വേഗത കുറഞ്ഞു. 2025ഒാടെ രാജ്യത്ത് നിന്ന് ക്ഷയരോഗം നിർമാജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
അതുപോലെ 2030ഒാടെ ആഗോള തലത്തിൽ ക്ഷയരോഗം നിർമാർജനം ചെയ്യാൻ ആഹ്വാനമുണ്ട്. അതിനാൽ, ഇക്കാര്യത്തിൽ പാർലമെന്‍റ് അംഗങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.