Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചാമത് വന്ദേഭാരത്...

അഞ്ചാമത് വന്ദേഭാരത് എക്സ്പ്രസിന് അടുത്തമാസം പച്ചക്കൊടി

text_fields
bookmark_border
അഞ്ചാമത് വന്ദേഭാരത് എക്സ്പ്രസിന് അടുത്തമാസം പച്ചക്കൊടി
cancel

ഡൽഹി: അഞ്ചാമത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അടുത്തമാസം പത്തോടെ ആരംഭിക്കും. ഇന്ത്യൻ റെയിൽവെയുടെ അഭിമാനമായ സെമി-ഹൈസ്പീഡ് ട്രെയിൻ ചെന്നൈ-ബംഗളൂർ-മൈസൂർ പാതയിലാണ് ഓടുന്നത്.

വ്യാഴാഴ്ച ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു.ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ജയറാം താക്കൂറും മനോഹർ ലാൽ ഖട്ടറും അതിവേഗ ട്രെയിനിൽ യാത്ര ചെയ്തു.

വന്ദേഭാരത് എക്സ്പ്രസിൽ ഉനയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.52 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗതയിലും പരമാവധി 180 കിലോമീറ്റർ വേഗതയിലും ട്രെയിൻ സഞ്ചരിക്കും. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന് 392 ടൺ ഭാരമുണ്ടാകും. വൈഫൈ സൗകര്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ കവാച്ച് ഉൾപ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Bharat Expressindia
News Summary - Fifth Vande Bharat Express to be launched next month, will connect these cities
Next Story