1000 കിലോയുടെ വിഗ്രഹം കവർന്ന കേസിൽ 15 പേർ പിടിയിൽ
text_fieldsരാജാമഹേന്ദ്രവരം (ആന്ധ്രപ്രദേശ്): ക്ഷേത്രത്തിൽനിന്ന് 1000 കിലോയുടെ വിഗ്രഹം കവർന്ന കേസിൽ 15 പേർ പിടിയിൽ. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ രാജാമഹേന്ദ്രവരത്തുള്ള 400 വർഷം പഴക്കമുള്ള അഗസ്തേശ്വര സ്വാമി ക്ഷേത്രത്തിലെ ഗ്രാനൈറ്റിൽ തീർത്ത നന്തി വിഗ്രഹമാണ് ജനുവരി 24ന് മോഷണംപോയത്.
വിഗ്രഹത്തിനകത്ത് വജ്രങ്ങളുണ്ടെന്ന വിശ്വാസത്തെ തുടർന്നായിരുന്നു മോഷണം. ജില്ലയിലെ ഒരു കനാലിനടുത്ത് കൊണ്ടുപോയി വിഗ്രഹം തകർത്തെങ്കിലും അതിൽ വജ്രങ്ങളുണ്ടായിരുന്നില്ല.മോഷണത്തിൽ കൂടുതൽ ആളുകൾ പങ്കളികളായിട്ടുണ്ടെന്നാണ് നിഗമനം.
നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളും സൂചനക്ലും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് സർക്കിൾ ഇൻസ്പെക്ടർ ശിവഗണേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
