Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്സവകാലത്ത് തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കരുത്; സംസ്ഥാനങ്ങൾക്ക് മനുഷ്യാവകാശ കമീഷന്റെ നിർദേശം

text_fields
bookmark_border
Festival Season Dont Evict Street Vendors
cancel

ന്യൂഡൽഹി : വരാനിരിക്കുന്ന ഉത്സവ സീസണിൽ തെരുവ് കച്ചവടക്കാരെയും വഴിയോര വ്യാപാരികളെയും പൊതുസ്ഥലങ്ങളിൽ നിന്ന് അനാവശ്യമായി ഒഴിപ്പിക്കരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശം നൽകി. നവരാത്രി, ദീപാവലി, ഛഠ് പൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക തെരുവ് കച്ചവടക്കാരുടെയും വഴിയോര വിൽപ്പനക്കാരുടെയും മൺപാത്ര നിർമാതാക്കളുടെയും ചെറുകിട വ്യാപാരികളുടെയും ഉപജീവനവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമീഷന്റെ നിർദേശം.

സുരക്ഷാ ക്രമീകരണങ്ങളോ ഗതാഗതക്കുരുക്കോ മുൻനിർത്തി കച്ചവടക്കാരെ മാറ്റേണ്ടി വരികയാണെങ്കിൽ, അവർക്ക് കച്ചവടം തുടരുന്നതിനായി അനുയോജ്യമായ ബദൽ സംവിധാനങ്ങൾ ഭരണകൂടം ഉറപ്പാക്കണമെന്നും കമീഷൻ നിർദേശിക്കുന്നു. ഉദ്യോഗസ്ഥരോ പൊലീസോ തെരുവ് കച്ചവടക്കാർക്കെതിരെ അനാവശ്യമായ ബലപ്രയോഗങ്ങളോ അതിക്രമങ്ങളോ നടത്താൻ പാടില്ലെന്നും വ്യാപാരികളുടെ സാധനസാമഗ്രികൾ പിടിച്ചെടുക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും കമീഷൻ വ്യക്തമാക്കി. വിവിധ നഗരങ്ങളിൽ പ്രാദേശിക കച്ചവടക്കാരെയും വഴിയോര വിൽപ്പനക്കാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതായും പിഴ ചുമത്തുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

വഴിയോര കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന 2014-ലെ സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കമീഷൻ നിർദേശം നൽകിയിട്ടുണ്ട്. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയത്തിന്റെ ഭാഗമായി പ്രാദേശിക കച്ചവടക്കാരെയും പരമ്പരാഗത തൊഴിലുകളെയും തദ്ദേശീയമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങളോട് കമീഷൻ ആവശ്യപ്പെട്ടു. നഗരസൗന്ദര്യവൽക്കരണത്തിന്റെയോ സുരക്ഷയുടെയോ പേരിൽ ഇവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Festival Season Don't Evict Street Vendors
Next Story