Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുസ്തിക്കാരി നേഹ...

ഗുസ്തിക്കാരി നേഹ സംസ്ഥാന ചാമ്പ്യനെ മലർത്തിയടിച്ചത് വെറും 18 മിനിറ്റ് കൊണ്ട്

text_fields
bookmark_border
ഗുസ്തിക്കാരി  നേഹ സംസ്ഥാന ചാമ്പ്യനെ മലർത്തിയടിച്ചത് വെറും 18 മിനിറ്റ് കൊണ്ട്
cancel

ബറേലി: ഡെഹ്റാഡൂണിലെ ഗുസ്തിക്കാരി നേഹ തൊമാറിനെ എല്ലാവരും ഇപ്പോൾ വിളിക്കുന്നത് 'യഥാർഥ സുൽത്താൻ' എന്നാണ്. പുരുഷ ഗുസ്തിക്കാരെ തോൽപ്പിച്ചുകൊണ്ടാണ് നേഹ തന്‍റെ ജൈത്രയാത്ര തുടങ്ങിയത്. തിങ്കളാഴ്ച ബറേലിയിൽ നടന്ന ഗുസ്തി മത്സരത്തിൽ നേഹ തോൽപ്പിച്ചത് ലക്നോവിൽ നിന്നുള്ള നവാബിനെയാണ്. ഇയാൾ കഴിഞ്ഞ വർഷത്തെ ഗുസ്തി സംസ്ഥാന ചാമ്പ്യനാണ്.

ജോഗി നവാഡിയിൽ ഗുസ്തി ചാമ്പ്യൻ ഷിപ്പ് നടന്നുകൊണ്ടിരിക്കെ തന്നോട് എതിരിടാൻ പുരുഷ ഗുസ്തിക്കാർ തയ്യാറാണോ എന്നു ചോദിച്ച് നേഹ വെല്ലുവിളിക്കുകയായിരുന്നു. നേഹയുടെ ചോദ്യം കേട്ട് ആദ്യം പകച്ചു പോയ സദസിൽ നിന്ന് പിന്നീട് വലിയ കരഘോഷമാണുയർന്നത്. എന്നാൽ നവാബൊഴികെ മറ്റാരും നേഹയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല. നേഹയും നവാബും തമ്മിൽ നടന്ന മൽപ്പിടിത്തത്തിൽ വെറും 18 മിനിറ്റുകൾ കൊണ്ടാണ് സംസ്ഥാന ഗുസ്തി ചാമ്പ്യനെ നേഹ തോൽപിച്ചത്.

2014ൽ രുദ്രാപുരിൽ വെച്ച് അന്നത്തെ സ്റ്റേറ്റ് ചാമ്പ്യനായിരുന്ന സോനു പഹൽവാനെയും നേഹ തോൽപിച്ചിരുന്നു.

1972ലാണ് തങ്ങൾ ഗുസ്തി മത്സരങ്ങൾ ആരംഭിച്ചത്. 12 വർഷങ്ങൾക്ക് മുൻപാണ് വനിതാ ഗുസ്തി മത്സരങ്ങൾ ആരംഭിച്ചത്. എന്നാൽ ഇത്രയും വർഷങ്ങൾക്കിടക്ക് ആദ്യമായാണ് ഒരു വനിത പുരുഷന്മാരെ വെല്ലുവിളിക്കുന്നതെന്ന് സംഘാടകനായ റാത്തോഡ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:female sulthanneha tomar
News Summary - Female neha beats male wrestler
Next Story