Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്‌നാട്ടിലെ...

തമിഴ്‌നാട്ടിലെ എൻജിനീയറിങ് കോളജുകളില്‍ ഫീസ് വര്‍ധിപ്പിച്ചു

text_fields
bookmark_border
തമിഴ്‌നാട്ടിലെ എൻജിനീയറിങ് കോളജുകളില്‍ ഫീസ് വര്‍ധിപ്പിച്ചു
cancel

ചെ​ന്നൈ:  ത​മി​ഴ്‌​നാ​ട്ടി​ലെ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ല്‍ ഫീ​സ് നി​ര​ക്ക് വ​ര്‍ധി​പ്പി​ച്ചു. പ​ത്തു​മു​ത​ല്‍ പ​തി​ന​യ്യാ​യി​രം രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലെ ഫീ​സ് നി​ര്‍ണ​യി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ് എ​ന്‍.​വി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം ക​മ്മി​റ്റി​യാ​ണ്  നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. ന​ട​പ്പ്​ അ​ധ്യ​യ​ന​വ​ര്‍ഷം മു​ത​ല്‍  പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. 

ഗ​വ​ൺ​മ​​​െൻറ്​ ​േക്വാ​ട്ട​യി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ ട്യൂ​ഷ​ന്‍ ഫീ​സ് 40,000 ത്തി​ല്‍ നി​ന്ന് 50,000 രൂ​പ​യാ​യി വ​ര്‍ധി​പ്പി​ച്ചു. മാ​നേ​ജ്‌​മെ​​​​െൻറ്​ ​േക്വാ​ട്ട​യി​ലെ ഫീ​സ് നി​ല​വി​ലെ 70,000 രൂ​പ​യി​ല്‍ നി​ന്ന് 85,000 രൂ​പ​യാ​യി ഉ​യ​ര്‍ത്തി. 2012 നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലെ ഫീ​സ് കൂ​ട്ടു​ന്ന​ത്. സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്‌​മ​​​െൻറു​ക​ളു​ടെ നി​ര​ന്ത​ര​അ​ഭ്യ​ര്‍ഥ​ന മാ​നി​ച്ചാ​ണ് ന​ട​പ​ടി.  50 ശ​ത​മാ​നം ഫീ​സ് വ​ര്‍ധ​ന​വാ​ണ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduengineering collegesmalayalam news
News Summary - fees in TN engineering colleges increasa-india news | madhyamam
Next Story