Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ബിൽ: അമിത്...

പൗരത്വ ബിൽ: അമിത് ഷാക്കെതിരെ ഉപരോധത്തിന് യു.എസ് ഫെഡറൽ കമീഷൻ

text_fields
bookmark_border
പൗരത്വ ബിൽ: അമിത് ഷാക്കെതിരെ ഉപരോധത്തിന് യു.എസ് ഫെഡറൽ കമീഷൻ
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മ​െൻറ്​ പാ​സാ​ക്കി​യ ഒ​രു ബി​ല്ലി​ന്​ ​ മ​തം മാ​ന​ദ​ണ്ഡ​മാ​ക്കി വി​വേ​ച​നം​കാ​ണി​ച്ച കു​റ്റം മു​ൻ​നി​ർ​ത്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​ക്കും മ​റ്റു പ്ര​മു​ഖ ഭ​ര​ണ നേ​താ​ക്ക​ൾ​ക്കും വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മീ​ഷ​ൻ. തെ​റ്റാ​യ വ​ഴി​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​ണ്​ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പൗ​ര​ത്വ​ബി​ൽ ലോ​ക്​​സ​ഭ പാ​സാ​ക്കി രാ​ജ്യ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്കു വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ്​ ക​മീ​ഷ​​െൻറ പ​രാ​മ​ർ​ശം. മു​സ്​​ലിം​ക​​ളെ വേ​ർ​തി​രി​ച്ചു നി​ർ​ത്തി മ​റ്റു കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ പൗ​ര​ത്വ​ത്തി​ന്​ വ​ഴി​തു​റ​ക്കു​ക​യാ​ണ്​ ബി​ൽ​വ​ഴി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ ക​മീ​ഷ​ൻ വി​ല​യി​രു​ത്തി. മ​ത​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൗ​ര​ത്വ​ത്തി​ന്​ നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡം സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. ഇ​​ത്​ അ​ങ്ങേ​യ​റ്റം അ​സ്വ​സ്​​ഥ​ജ​ന​ക​മാ​ണ്.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മ​െൻറി​​െൻറ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യാ​ൽ അ​മി​ത്​ ഷാ​ക്കും മ​റ്റും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം പ​രി​ഗ​ണി​ക്ക​ണം. ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​ന്​ സാ​മു​ദാ​യി​ക ഭാ​ഷ്യം ഉ​ണ്ടാ​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഇ​ത്​ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കാ​യ മു​സ്​​ലിം​ക​ളു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്. ക​മീ​ഷ​​െൻറ പ്ര​സ്​​താ​വ​ന​ക​ളും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ഒ​രു പ​തി​റ്റാ​ണ്ടാ​യി സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ക​മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ക​മീ​ഷ​​െൻറ ശി​പാ​ർ​ശ​ക​ൾ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ണ​ക്കി​ലെ​ടു​ക്കു​ന്ന ഒ​ന്നാ​ണ്. ഉ​പ​രോ​ധ​കാ​ര്യ​ത്തി​ലും മ​റ്റും ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത്​ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വി​ഭാ​ഗ​മാ​ണ്. ഇ​തി​നി​ടെ, അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​​െൻറ വി​ദേ​ശ​കാ​ര്യ സ​മി​തി​യും പൗ​ര​ത്വ ബി​ല്ലി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പൗ​ര​ത്വ​ത്തി​ന്​ മ​ത​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്​ ബ​ഹു​സ്വ​ര​ത ന​ഷ്​​ട​പ്പെ​ടു​ത്തു​മെ​ന്ന്​ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ബ​ഹു​സ്വ​ര​ത​മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​വ​രാ​ണ്. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം​വ​രു​ത്തു​ന്ന സു​പ്ര​ധാ​ന നീ​ക്ക​മാ​ണെ​ന്ന ‘ദ ​ന്യൂ​യോ​ർ​ക്​ ടൈം​സി’​​െൻറ ലേ​ഖ​ക​നും സ​മി​തി ഇ​തി​നൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USCIRFUS Commissionsanctions against Amit ShahCitizenship Amendment Act
News Summary - Federal US commission seeks sanctions against Amit Shah-india news
Next Story