Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയുടെ അസുഖം മനംമടുപ്പിച്ചു; തലക്കടിച്ച് െകാന്ന ഭർത്താവ് അറസ്റ്റിൽ
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ അസുഖബാധിതയായ ഭാര്യയെ തലക്കടിച്ച് െകാന്ന ഭർത്താവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലാണ് സംഭവം.
ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ബ്രെയിൻ ട്യൂമർ ബാധിതയായ ഭാര്യയെ 45കാരൻ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീടിന് പുറത്തെത്തി രക്തം പുരണ്ട വസ്ത്രങ്ങൾ ഇയാൾ നശിപ്പിക്കുന്നത് കണ്ടതോടെ അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി മൃതദേഹവും വസ്ത്രങ്ങളും കൊലപ്പെടുത്താനുപയോഗിച്ച ആയുധവും കണ്ടെടുത്തു.
ഭാര്യയുടെ അസുഖവും ചികിത്സയും മനംമടുപ്പിച്ചതാണ് കൊലപാതക കാരണമെന്ന് തൊഴിൽ രഹിതനായ ഭർത്താവ് പൊലീസിൽ മൊഴി നൽകി. ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

