Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരാഹാരത്തിന്​ മുമ്പ്​...

നിരാഹാരത്തിന്​ മുമ്പ്​ വയറുനിറച്ചു: കോൺഗ്രസ്​ നേതാക്കളുടെ ചിത്രങ്ങൾ വൈറൽ 

text_fields
bookmark_border
നിരാഹാരത്തിന്​ മുമ്പ്​ വയറുനിറച്ചു: കോൺഗ്രസ്​ നേതാക്കളുടെ ചിത്രങ്ങൾ വൈറൽ 
cancel

ന്യൂഡൽഹി: രാജ്​ഘട്ടിൽ കോൺഗ്രസ്​ നിരാഹാരസമരം തുടങ്ങുന്നതിന്​ മുമ്പ്​ നേതാക്കൾ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​​. ദലിതുകൾക്ക്​ നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ നടത്തുന്ന ‘സമുദായിക സൗഹാർദ നിരാഹാരസമരത്തിനു’ മുമ്പാണ്​ പാർട്ടി ഡൽഹി അധ്യക്ഷൻ അജയ്​ മാക്കൻ ഉൾപ്പെ​െടയുള്ള നേതാക്കൾ 
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത്​. 

ബി.ജെ.പി നേതാവ്​ ഹരീഷ്​ ഖുറാനയാണ്​ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്​. ‘‘കോൺഗ്രസ്​ നേതാക്കൾ ജനങ്ങളെ നിരാഹരസമരത്തിലേക്ക്​ ക്ഷണിച്ചുകൊണ്ട്​ റസ്​റ്റോറൻറിലിരുന്ന്​ ബട്ടൂരയും കടലക്കറിയും കഴിക്കുകയാണ്​’’^ എന്നായിരുന്നു ഖുറാനയുടെ ട്വീറ്റ്​. ‘ഫീസ്​റ്റ്​ ബിഫോർ ഫാസ്​റ്റ്​’ എന്ന അടികുറിപ്പോടെ പോസ്​റ്റ്​ ചെയ്​ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന അതേ വസ്​ത്രത്തോടെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം ഇവർ വേദിയിലിരിക്കുന്ന ചിത്രങ്ങളും ഖുറാന പോസ്​റ്റ്​ ചെയ്​തിരുന്നു. 

എന്നാൽ കോൺഗ്രസ്​ ആരോപണം നിഷേധിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തിനല്ല പാർട്ടി ആഹ്വാനം ചെയ്​തത്​. 10.30 മുതൽ 4.30 വരെയാണ്​ സമരം. എട്ടുമണിയോടെയാണ്​ തങ്ങൾ ചാന്ദ്​നി ചൗകിലെ ചായ്​ന റാം സ്വീറ്റ്​സ്​ എന്ന റസ്​റ്റോറൻറിൽ നിന്നും ഭക്ഷണം കഴിച്ചതെന്നും കോൺഗ്രസ്​ നേതാവ്​ അരവിന്ദർ ലവ്​ലി പ്രതികരിച്ചു.  ബി.ജെ.പിയു​െട ശ്രദ്ധ രാജ്യം എങ്ങനെ ഭരിക്കുന്നുവെന്നതിലല്ല, ആരെല്ലാം എന്തെല്ലാം കഴിക്കുന്നുവെന്നതിലാണെന്നും ലഖ്​ലി പരിഹസിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressFASTFeastAjay Makkan
News Summary - 'Feast Before Fast':Congress Leaders Having food before fast- India news
Next Story