Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭയം, ഉത്കണ്ഠ......

ഭയം, ഉത്കണ്ഠ... മമതയോട് അകന്ന് പാർട്ടി എം.എൽ.എമാർ, തൃണമൂലിന്‍റെ ഭാവിയെന്താവും?

text_fields
bookmark_border
Mamata Banerjee
cancel

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പുകഞ്ഞുകത്തിക്കൊണ്ടിരിക്കുകയാണ് പശ്ചിമ ബംഗാളിൽ ഒന്നര പതിറ്റാണ്ട് ഭരണം നടത്തിയ തൃണമൂൽ കോൺഗ്രസ്. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ തീരുമാനത്തിന് വിരുദ്ധമായി വിമതർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിട്ടും കലാപം അടങ്ങിയിട്ടില്ല. നിരവധി വിമത എം.എൽ.എമാർ മമത ബാനർജിക്ക് അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും സുരക്ഷിതമായ അകലം പാലിക്കാൻ അവർ ശ്രമിക്കുന്നതെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. എം.എൽ.എമാരിൽ നിരവധി പേർ മമതയുടെ വാക്ക് ധിക്കരിച്ചതിൽ പശ്ചാതാപമുള്ളവരാണ്. മമത തന്നെയായിരിക്കും പരമോന്നത നേതാവെന്നും ഇവർ പറയുന്നു. വിമത ക്യാമ്പിലെ പലർക്കും രാഷ്ട്രീയവും വ്യക്തിപരവുമായ അതിജീവനത്തിനാണ് അടിയന്തര മുൻഗണന നൽകുന്നത്. മമതയെ പിന്തുണച്ചാൽ പൊലീസ് തങ്ങളെ വേട്ടയാടുമെന്നും എം.എൽ.എമാർ ഭയക്കുന്നു.

"ദീദി കാരണമാണ് ഞങ്ങൾ വിജയിച്ചത്, അവരുടെ പോരാട്ടത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു," പുറത്താക്കപ്പെട്ട എം.എൽ.എ ഋതബ്രത ബാനർജിയെ പ്രതിപക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച ഒരു വനിതാ നിയമസഭാംഗം പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ വന്ന മാറ്റത്തിലെ ആശങ്കയും പൊതുവികാരത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ഉത്കണ്ഠയും തങ്ങളെ മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതായും അവർ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും നിയമസഭാംഗങ്ങൾക്കുമെതിരെയുള്ള വൻതോതിലുള്ള പൊലീസ് നടപടിയും എം.എൽ.എമാരെ മമതയിൽ നിന്ന് അകറ്റുന്നുണ്ട്. "എന്റെ ഒപ്പ് പരിശോധിക്കാൻ സി.ഐ.ഡി രണ്ടുതവണ എന്റെ വീട്ടിൽ വന്നു. ഞാൻ ഒരു എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, ഒരിക്കലും ഒരു അഴിമതിയിലും ഏർപ്പെട്ടിട്ടില്ല. നാളെ ഞാൻ അറസ്റ്റിലായാൽ, എന്റെ കുടുംബം മാത്രമേ കഷ്ടപ്പെടുകയുള്ളൂ. പാർട്ടിയിൽ നിന്ന് ആരും എന്നെ രക്ഷിക്കാൻ വരില്ല," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എം.എൽ.എ പറഞ്ഞു. ഒരുകാലത്ത് ശക്തരായിരുന്ന മുതിർന്ന നേതാക്കൾക്കെതിരെ നടക്കുന്ന പൊലീസ് നടപടികളും നിയമസഭാംഗങ്ങൾ ചൂണ്ടി. മമത ബാനർജിയുടെ അടുത്ത സഹായിയും ദീർഘകാല ബംഗാൾ മന്ത്രിയുമായ ജാവേദ് ഖാന്റെ മകന് അനധികൃത സ്വത്തുക്കൾ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയതായും വിമതർ ചൂണ്ടിക്കാട്ടുന്നു.

നിയമപരവും രാഷ്ട്രീയവുമായ ആക്രമണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിച്ചില്ലെങ്കിൽ, അടുത്ത അഞ്ച് വർഷത്തേക്ക് തങ്ങളുടെ നിയോജകമണ്ഡലങ്ങളെ നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ കരുതുന്നു.ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ടത് എം.എൽ.എമാരുടെ ഉത്കണ്ഠകൾ വർധിപ്പിച്ചിട്ടുണ്ട്. പല "വിമത" എം.എൽ.എമാരും തങ്ങളുടെ വ്യക്തിപരമായ സുരക്ഷയെയും പൊതു പ്രതിച്ഛായയെയും കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. "അഭിഷേക് ബാനർജിയെ അങ്ങനെ ആക്രമിക്കാൻ കഴിയുമെങ്കിൽ, ഞങ്ങളുടെ സുരക്ഷയെക്കുറിച്ചും ഞങ്ങൾ ആശങ്കാകുലരാണ്," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു എം.എൽ.എ പറഞ്ഞു.

"വ്യാജ ഒപ്പുകൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു. എനിക്ക് വോട്ട് ചെയ്ത ആളുകളോട് ഞാൻ ഉത്തരം പറയണം. ഈ ഒപ്പ് മോഷണത്തെ എങ്ങനെ ന്യായീകരിക്കാൻ കഴിയും?" മമത ബാനർജിയുടെ വസതിയിൽ നടന്ന നിയമസഭാ പാർട്ടി യോഗം ഒഴിവാക്കിയ മറ്റൊരു ടി.എം.സി നിയമസഭാംഗം പറഞ്ഞു.വെള്ളിയാഴ്ച കാളിഘട്ടിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ, ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സഹായിക്കുന്നതിനായി ഡെറക് ഒബ്രയനെയും ഡോള സെന്നും ദേശീയ ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചു.

പ്രതിപക്ഷ നേതാവിനെച്ചൊല്ലി തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കോടതിയിൽ വെല്ലുവിളിക്കാൻ മമത ബാനർജി തയ്യാറെടുക്കുന്നുണ്ട്. ഇത് കാര്യമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിയമപോരാട്ടത്തിന് വേദിയൊരുക്കും. തിങ്കളാഴ്ച, മമത ബാനർജിയും അനന്തരവനും പ്രതിപക്ഷ പാർട്ടിയുടെ നിർണായകമായ ഇന്ത്യാ ബ്ലോക്ക് യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് പോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalTMCmamatabanerjee
News Summary - Fear, Anxiety And 'Missing' Leadership: Inside The Trinamool Mutiny
Next Story