Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ഫ്സിആ​ർഎ ലം​ഘ​നം: അ​മേ​രി​ക്ക​ൻ മി​ഷ​ന​റി സം​ഘ​ത്തി​നെ​തി​രെ കേ​സ്

text_fields
bookmark_border
എ​ഫ്സിആ​ർഎ ലം​ഘ​നം: അ​മേ​രി​ക്ക​ൻ മി​ഷ​ന​റി സം​ഘ​ത്തി​നെ​തി​രെ കേ​സ്
cancel

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് 92.55 കോ​ടി രൂ​പ മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തി​ന് മി​ഷ​ന​റി സം​ഘ​ത്തി​നെ​തി​രെ സി.​ബി.​ഐ കേ​സെ​ടു​ത്തു. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ‘ദി ​തി​മോ​ത്തി ഇ​നി​ഷ്യേ​റ്റീ​വ്’ എ​ന്ന ക്രി​സ്ത്യ​ൻ മി​ഷ​ന​റി ഗ്രൂ​പ്പി​നും അ​തി​ന്റെ ന​ട​ത്തി​പ്പു​കാ​ർക്കു​മെ​തി​രെ​യാ​ണ് കേ​സ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രാ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. വി​ഷ​യ​ത്തി​ൽ തി​മോ​ത്തി ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

2024 ജ​നു​വ​രി മു​ത​ൽ 2026 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​ത്ത് ക​ർ​ണാ​ട​ക, അ​സം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ഫ്.​സി.​ആ​ർ.​എ നി​യ​മം ലം​ഘി​ച്ച് അ​മേ​രി​ക്ക​യി​ലെ ട്രൂ​യി​സ്റ്റ് ബാ​ങ്ക് ന​ൽ​കി​യ വി​ദേ​ശ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് 44 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ച​താ​യി ഇ.​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​മോ​ത്തി ഇ​നി​ഷ്യേ​റ്റീ​വി​ന് പു​റ​മെ ജോ​നാ​ഥ​ൻ എ​സ്. രാ​ജ​ൻ, ഫി​നാ​ൻ​സ് ഹെ​ഡ് അ​ജി​ത് വ​ർ​ഗീ​സ് മ​ത്താ​യി, മീ​ഖാ മാ​ർ​ക്ക്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വ​ർ​ഗീ​സ് ചാ​ക്കോ, സു​പ്രീം ജോ​യ്, ബാ​ബ്ലു കു​ർ​മി എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എ.​ടി.​എ​മ്മു​ക​ളി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച പ​ണം ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള തി​മോ​ത്തി ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. തി​മോ​ത്തി ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ പ്ര​ധാ​നി​യാ​യ മീ​ഖാ മാ​ർ​ക്കി​നെ ബം​ഗ​ളൂ​രു​ കെ​മ്പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ട്രൂ​യി​സ്റ്റ് ബാ​ങ്കി​ന്റെ 24 വി​ദേ​ശ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​മാ​യി ഏ​പ്രി​ൽ 18ന് ​ഇ.​ഡി ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FCRA violation case against US missionary group
Next Story