അഞ്ച് എൻ.ജി.ഒകളുടെ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കി
text_fieldsന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചതിന് അഞ്ച് എൻ.ജി.ഒകളുടെ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.
സി.എൻ.ഐ സിനോഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവിസ്, വൊളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവിസ് സൊസൈറ്റി, ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നിവയുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.
വിദേശ സംഭാവനകൾ സ്വീകരിക്കാനോ നിലവിൽ ലഭിച്ച തുക വിനിയോഗിക്കാനോ ഇനി ഈ സംഘടനകൾക്കാവില്ല. സംഘടനകളുടെ പരിധിയിൽപെടാത്ത കാര്യങ്ങൾക്ക് പണം വിനിയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 10 വർഷത്തിനിടെ 20,693 എൻ.ജി.ഒകളുടെ ലൈസൻസാണ് കേന്ദ്രം റദ്ദാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.