Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്‌.സി.ആർ.എ ബിൽ പിൻവലിക്കണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സംഘടനകൾ

text_fields
bookmark_border
എഫ്‌.സി.ആർ.എ ബിൽ പിൻവലിക്കണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സംഘടനകൾ
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളെ നിയന്ത്രിക്കുന്ന നിർദിഷ്ട എഫ്‌.സി.ആർ.എ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. ബില്ലിലെ ചില നിർദേശങ്ങൾ തങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ പാർലമെന്ററി സമിതിക്ക് മുന്നിൽ എതിർപ്പ് അറിയിച്ചത്.

വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കപ്പെടുകയോ കാലാവധി അവസാനിക്കുകയോ ചെയ്യുന്ന സംഘടനകളുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് എഫ്‌സിആർഎ ഭേദഗതി ബില്ലിലെ 16A വകുപ്പ്. ഇതുപ്രകാരം, വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കൾ സർക്കാർ നിയോഗിക്കുന്ന അധികാരിയുടെ നിയന്ത്രണത്തിലേക്ക് മാറ്റാൻ സാധിക്കും.

ഈ വ്യവസ്ഥ തങ്ങളുടെ സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് ക്രൈസ്തവ സംഘടനകളുടെ ആശങ്ക. വടക്കുകിഴക്കൻ ഇന്ത്യയിലെ ഉൾപ്രദേശങ്ങളിലടക്കം സ്കൂളുകളും ആശുപത്രികളും സാമൂഹിക സേവന കേന്ദ്രങ്ങളും നടത്തുന്ന സംഘടനകളുടെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ 16A വകുപ്പ് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.

ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിലാണ് സംഘടനകൾ നിലപാട് അറിയിച്ചത്. അതേസമയം, സമിതിയുടെ പ്രവർത്തനത്തിൽ സുതാര്യതയില്ലെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നിവേദനങ്ങൾ നൽകിയ ചില സംഘടനകളെ അഭിപ്രായം രേഖപ്പെടുത്താൻ ക്ഷണിച്ചില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം.

എന്നാൽ, സമിതി യോഗങ്ങളുടെ മിനിറ്റ്സ് അംഗങ്ങൾക്ക് കൃത്യമായി ലഭ്യമാക്കിയിട്ടുണ്ടെന്നും രേഖകൾ നൽകുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സമിതി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FCRA Bill Faces Opposition
Next Story