Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാത്തിമയുടെ മരണം;...

ഫാത്തിമയുടെ മരണം; വിഷയം പാർലമെൻറിൽ

text_fields
bookmark_border
NK-Premachandran
cancel

ന്യൂഡൽഹി: മദ്രാസ്​ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിൻെറ ദുരൂഹ മരണം പാർലമ​െൻറിൽ ഉന്നയിച്ചു. കൊല്ലം എ ം.പി എൻ.കെ. പ്രേമചന്ദ്രന​ും തൂത്തുക്കുടി എം.പി കനിമൊഴിമൊഴിയുമാണ്​ ശൂന്യ വേളയിൽ വിഷയം പാർലമ​​​​​െൻറിൽ ഉന്നയി ച്ചത്​. അടിയന്തര പ്രമേയത്തിന്​ അനുമതി തേടിയെങ്കിലും പിന്നീട്​ പ്രേമചന്ദ്രൻ സബ്​മിഷൻ ആയി ഉന്നയിക്കുകയായിരുന ്നു. തുടർന്ന്​ സംസാരിച്ച കനിമൊഴിയും പ്രേമചന്ദ്രനെ പിന്തുണച്ച്​ ഫാത്തിമ വിഷയത്തിൽ പ്രതികളെ പിടികൂടാൻ കേന്ദ് ര സർക്കാറിൻെറ ഇടപെടൽ ആവശ്യ​പ്പെടുകയായിരുന്നു.

കഴിഞ്ഞ അക്കാദമിക വർഷം ഒരു അധ്യാപകനും നാല്​ വിദ്യാർഥികളും മ ദ്രാസ്​ ​​െഎ.ഐ.ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്നും മതപരമായ വിവേചനവും അധിക്ഷേപവും ഉൾപ്പടെ നേരിടേണ്ടി വന്നതാണ്​ ഫാത്തിമയുടെ മരണത്തിലേക്ക്​ നയിച്ചതെന്ന്​ ആരോപണമുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ​ഐ.ഐ.ടിയുടെ സൽപേരിന്​ കളങ്കമുണ്ടാക്കിയെന്ന്​ ആരോപിച്ച്​ മ​ദ്രാസ്​ ഐ.ഐ.ടി അധികാരികൾ ഫാത്തിമ ലത്തീഫിൻെറ പിതാവിനെതിരെ പരാതി നൽകിയെന്ന്​ മാധ്യമങ്ങളിൽ വാർത്തയുണ്ട്​. ഇത്​ അങ്ങേയറ്റം നിർഭാഗ്യകരമാണ്​​. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട്​ ഉന്നത തല അന്വേഷണം നടത്തണമെന്ന്​ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

‘‘ഇതൊരു ഒറ്റ​പ്പെട്ട സംഭവമല്ല. ചെന്നൈ ഐ.ഐ.ടിയിൽ ഇത്തരം സംഭവങ്ങളുടെ പരമ്പരയാണ്​ നടക്കുന്നത്​. അതിന്​ ഉത്തരവാദികളായ ആളുകൾക്കെതിരെ കേസെടുത്ത്​ മാതൃകാപരമായി ശിക്ഷിക്കണം. ​െഎ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും വിദ്യാർഥികൾ അധിക്ഷേപിക്കപ്പെടുകയും ആത്മഹത്യയിലേക്ക്​ നയിക്കപ്പെടുകയും ചെയ്യുന്നു​. ഇൗ വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തണം. രാജ്യത്ത്​ ഇനിയൊരു ഫാത്തിമ ലത്തീഫ്​ ഉണ്ടാവരുത്​.’’എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐ.​െഎ.ടികളിൽ കഴിഞ്ഞ 10 വർഷത്തിനിടെ 52 വിദ്യാർഥികൾ ആത്മഹത്യ ചെയ്​തിട്ടുണ്ടെന്ന്​ തുടർന്ന്​ സംസാരിച്ച തൂത്തുക്കുടി എം.പി കനിമൊഴി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവുമായി ബന്ധ​പ്പെട്ട്​ 72 നടുത്ത്​ കേസുകൾ രജിസ്​റ്റർ ചെയ്യ​പ്പെട്ടിട്ടുണ്ട്​. ഇത്​ ലജ്ജാകരമാണെന്നും കനിമൊഴി പറഞ്ഞു.

ഒരു​പാട്​ പ്രതീക്ഷകളുമായി ഐ.ഐ.ടിയിലേക്ക്​ പോയ ഫാത്തിമ ലത്തീഫ്​ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു. മകളുടെ മുറിയിലേക്ക്​ കടക്കുന്നതിന്​ മുന്നേ തന്നെ മുറിയാകെ വൃത്തിയാക്കിയിരുന്നുവെന്നും തൂങ്ങിയ കയർ പോലും അഴിച്ചിരുന്നുവെന്നുമാണ്​ രക്ഷിതാക്കൾ പറയുന്നത്​. ഒരു അധ്യാപകൻെറ പേര്​ ഉൾപ്പടെ തൻെറ ഫോണിൽ കുറിപ്പ്​ എഴ​ുതി വച്ചിട്ടും അവർക്കെതിരെ എഫ്​.​െഎ.ആർ ഇടുകയോ അറസ്​റ്റ്​ ചെയ്യുകയോ ഉണ്ടായിട്ടില്ല. ആരെയാണിവർ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അധ്യാപകനെ എന്തുകൊണ്ട്​ ചോദ്യം ചെയ്യാൻ ​േപാലും വിളിപ്പിക്കുന്നില്ലെന്നും കനിമൊഴി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതി-മത വിവേചനങ്ങൾക്കുള്ള ഇടമായി മാറരുതെന്നും കനിമൊഴി കൂട്ടിച്ചേർത്തു.

അന്വേഷണ റിപ്പോർട്ട്​ കിട്ടിയാൽ നടപടിയെടുക്കുമെന്ന്​ മാനവ വിഭവശേഷി മന്ത്രി മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentnk premachandranmalayalam newsindia newsMadras IITFathima Latheeffathima latheef's suicide
News Summary - fathima latheef's suicide; NK Premachandran presented submission in parliament -india news
Next Story