ടോം ഉഴുന്നാലിന് ഡൽഹിയിൽ ഊഷ്മള വരവേൽപ്പ്
text_fieldsന്യൂഡൽഹി: ‘നന്ദി സർവശക്തനായ ദൈവത്തിന്’. യമനിൽനിന്നും മോചിതനായി സ്വന്തം രാജ്യത്ത് എത്തിയ ഫാ. ടോം ഉഴുന്നാലിൽ വിറയാർന്ന കൈകൾ കൂപ്പി പറഞ്ഞു. 18 മാസത്തെ ബന്ദിജീവിതത്തിൽനിന്ന് ആരോഗ്യം ഇനിയും വീണ്ടെടുക്കാൻ കഴിയാതെ പരിക്ഷീണിതനായെത്തിയ ഉഴുന്നാലിൽ തടവില്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് ഒന്നും ഒളിക്കാനില്ലെന്ന് വ്യക്തമാക്കി. ന്യൂഡൽഹി കാതലിക് ബിഷപ് കോൺഫറൻസ് ഒാഫ് ഇന്ത്യ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഏഴരയോടെ റോമില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ എത്തിയ ടോമിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി. വേണുഗോപാൽ, ആേൻറാ ആൻറണി, ജോസ് കെ മാണി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തെൻറ മോചനത്തിനായി പണമോ ഏതെങ്കിലും തരത്തിലുള്ള മോചനദ്രവ്യമോ കൊടുത്തതായി അറിവില്ലെന്ന് ഫാ. ടോം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
