Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ യുവാവിനെയും...

യു.പിയിൽ യുവാവിനെയും പിതാവിനെയും മരത്തിൽ കെട്ടിയിട്ട് മർദിച്ചു

text_fields
bookmark_border
UP-mob-lynching-19-7-19.jpg
cancel

പ്രയാഗ്രാജ്: യു.പിയിലെ ഔട്ട ഗ്രാമത്തിൽ യുവാവിനും പിതാവിനും ജനക്കൂട്ടത്തിന്‍റെ മർദനം. ഇരുവരെയും മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.

പവൻ ഗൗണ്ട എന്നയാളെയും പിതാവിനെയുമാണ് നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. പവൻ തന്‍റെ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് പിതാവിനെയും പിടികൂടി. ഇരുവരെയും മരത്തിൽകെട്ടി മർദിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പ്രയാഗ് രാജ് എസ്.പി ദീപേന്ദർ നാഥ് ചൗദരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynchingmalayalam newsindia news
News Summary - Father-son tied to tree, beaten in up village -india news
Next Story