എട്ടാംക്ലാസുകാരിയെ രണ്ട് വർഷമായി പീഡിപ്പിച്ച പിതാവ് ഒളിവിൽ
text_fieldsവിശാഖപട്ടണം: പതിനാലുകാരി പെൺകുട്ടിയെ രണ്ട് വർഷമായി ലൈംഗികമായി പീഡിപ്പിച്ച പിതാവ് ഒളിവിൽ. ആന്ധ്രപ്രദേശിലെ വി ശാഖപട്ടണത്താണ് സംഭവം.
പെൺകുട്ടിയുടെ മാതാവ് രണ്ടുവർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായ ിരുന്നു. ഈ കാലയളവിലാണ് ഇയാൾ മകളെ പീഡിപ്പിച്ചത്.
മകളോടുള്ള ഭർത്താവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവിനോട് മകൾ നടന്ന കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സ്കൂൾ സമയത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പിതാവ് പീഡിപ്പിച്ചിരുന്നു. മാതാവ് തിരിച്ചെത്തിയ ശേഷം വീട്ടിൽ ഇല്ലാത്ത സമയത്തും ഇയാൾ പീഡനം തുടർന്നു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ പിടികൂടാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
