Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മകള്‍ തെറ്റു...

'മകള്‍ തെറ്റു ചെയ്തിട്ടില്ല, നീതി നടപ്പായെ'ന്ന് ദിശ രവിയുടെ പിതാവ്

text_fields
bookmark_border
മകള്‍ തെറ്റു ചെയ്തിട്ടില്ല, നീതി നടപ്പായെന്ന് ദിശ രവിയുടെ പിതാവ്
cancel

ബം​ഗ​ളൂ​രു: മ​ക​ള്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും നീ​തി ന​ട​പ്പാ​യെ​ന്നും യു​വ കാ​ലാ​വ​സ്ഥ ആ​ക്ടി​വി​സ്​​റ്റ് ദി​ശ ര​വി​യു​ടെ പി​താ​വ് ര​വി അ​ന്ന​പ്പ പ​റ​ഞ്ഞു. ക​ര്‍ഷ​ക​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ടൂ​ള്‍കി​റ്റ് കേ​സി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് അ​റ​സ്​​റ്റി​ലാ​യ ദി​ശ ര​വി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രോ​പി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​മാ​യി ത​ങ്ങ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന ചോ​ദ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ചോ​ദി​ക്കു​ന്നു​വെ​ന്നെ​യു​ള്ളു​വെ​ന്നും താ​ൻ ഒ​രു ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്നും ന​മ്മ​ൾ രാ​ജ്യ​ത്തിെൻറ നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജാ​മ്യം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ദി​ശ​യു​ടെ അ​മ്മ മ​ഞ്ജു​ള​യും പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച​യാ​ണ് ഡ​ല്‍ഹി പാ​ട്യാ​ല കോ​ട​തി ദി​ശ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഫെ​ബ്രു​വ​രി 13നാ​ണ് ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ഡ​ല്‍ഹി പൊ​ലീ​സ് ദി​ശ​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ദി​ശ​യു​ടെ അ​റ​സ്​​റ്റി​നെ​തി​രേ പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​രും ദി​ശ​യു​ടെ ബം​ഗ​ളൂ​രു​വി​ലെ സു​ഹൃ​ത്തു​ക്ക​ളും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toolkitdisha ravi
News Summary - father of disha ravi replies
Next Story