രണ്ടാം വിവാഹത്തെ എതിർത്തു; പ്രായപൂർത്തിയാകാത്ത രണ്ട് ആൺ കുട്ടികളെ കൊലപ്പെടുത്തി പിതാവ്
text_fieldsനയാഗഡ്: രണ്ടാം വിവാഹത്തെ എതിർത്തതിനെ തുടർന്ന് പിതാവ് തന്റെ രണ്ട് പ്രായപൂർത്തിയാകാത്ത ആൺമക്കളെ കൊലപ്പെടുത്തി. ഒഡീഷയിലെ നയാഗഡിലെ ഫത്തേഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധൻചൻഗഡ ഗ്രാമത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഹൃദയഭേദകമായ സംഭവം നടന്നത്.
14, 11 വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് ആൺ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് പ്രകാശ് മൊഹന്തിയെ നയാഗഡ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പ്രതി തന്റെ രണ്ട് മക്കളെയും ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ തൂക്കിലേറ്റിയെന്നാണ് റിപ്പോർട്ടുകൾ.
പൊലീസ് മൃതദേഹങ്ങൾ പിടിച്ചെടുത്ത് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ആദ്യ ഭാര്യയുടെ മരണശേഷം പ്രതിശ്രുത വധുവുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ, രണ്ടാം വിവാഹത്തിന് മുമ്പ് തടസ്സങ്ങളായിരുന്ന തന്റെ രണ്ട് ആൺമക്കളെ ഒഴിവാക്കിയതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിൽ മകനെ സഹായിച്ചതായി സംശയിക്കപ്പെടുന്ന പ്രതിയുടെ മുത്തശ്ശിയെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.