Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ പട്ടിണി മരണം;...

ഡൽഹിയിലെ പട്ടിണി മരണം; പിതാവി​െൻറ പെരുമാറ്റം സംശയകരമെന്ന്​ പ്രാഥമിക റിപ്പോർട്ട്​

text_fields
bookmark_border
ഡൽഹിയിലെ പട്ടിണി മരണം; പിതാവി​െൻറ പെരുമാറ്റം സംശയകരമെന്ന്​ പ്രാഥമിക റിപ്പോർട്ട്​
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്ത്​ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ മൂ​ന്ന്​ കു​രു​ന്നു​ക​ൾ​ ദാ​രു​ണമായി മരിച്ച സംഭവത്തിൽ കുട്ടികളുടെ പിതാവി​​​െൻറ പെരുമാറ്റം സംശയകരമാണെന്ന്​ മജിസ്​ട്രേറ്റ്​ തല പ്രാഥമികാന്വേഷണ റിപ്പോർട്ട്​. പിതാവ്​ കുട്ടികൾക്ക്​ അജ്​ഞാതമായ എന്തോ മരുന്ന്​ നൽകിയിട്ടുണ്ട്​. അതിനു ശേഷമാണ്​ പിതാവിനെ കാണാതായത്​. അയാളുടെ പെരുമാറ്റം സംശയകരമാണെന്നും കൂടുതൽ ആഴത്തിൽ അന്വേഷണം വേണമെന്നുമാണ്​ റിപ്പോർട്ട്​ പറയുന്നത്​.  

ഡ​ൽ​ഹി​യി​ലെ മ​ണ്ട​വാ​ലി​യി​ലാ​ണ്​ എ​ട്ടു​ ദി​വ​സ​ത്തോ​ളം ഭ​ക്ഷ​ണം കി​ട്ടാ​തെ എ​ട്ടും നാ​ലും ര​ണ്ടും വ​യ​സ്സു​ള്ള സ​ഹോ​ദ​രി​ക​ളാ​യ കു​ട്ടി​ക​ൾ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച ച​ല​ന​മ​റ്റ കു​ട്ടി​ക​ളെ​യു​മാ​യി അ​മ്മ​യും സു​ഹൃ​ത്തും മ​യൂ​ർ​വി​ഹാ​റി​ലെ എ​ൽ.​ബി.​എ​സ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. 

മരിച്ചവരിൽ മൂത്ത കുട്ടിയുടെ പേരിലുള്ള ബാങ്ക്​ അക്കൗണ്ടിൽ 1805 ഉണ്ടായിരുന്നെന്നും പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്ക്​ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്​  ഒരു പ്രത്യേക തരത്തിലുള്ള വയറി​െല അണുബാധ മൂലമാണ്​. എന്നാൽ കുട്ടികൾക്ക്​ നിർജ്ജലീകരണം തടയാൻ ആവശ്യമായ ഒ.ആർ.എസ്​ ലായനി നൽകുകയോ കൃത്യമായ മരുന്ന്​ നൽകുകയോ ചെയ്​തിരുന്നില്ല.

പിതാവ്​ മംഗൾ സിങ്​ കുട്ടികൾക്ക്​ ഏതോ മരുന്ന്​ ചൂടുവെള്ളത്തിൽ കലക്കി നൽകിയിട്ടുണ്ട്​. ജൂലെ 23ന്​ രാത്രിയായിരുന്നു ഇത്​. പിന്നീടാണ്​ ഇയാളെ കാണാതാവുന്നത്​. കുട്ടികൾ മരിച്ച ശേഷം ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ പെരുമാറ്റം സംശയകരമാണെന്നും റിപ്പോർട്ട്​ പറയുന്നു. 

കുട്ടികൾക്ക്​ പോഷകാഹാരം ലഭിച്ചിരുന്നി​ല്ല. ഒരേ തരത്തിലുള്ള ഭക്ഷണമാണ്​ കഴിച്ചിരുന്നത്​. ഇൗസ്​റ്റ്​ ഡി.സി.പി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 

ജൂലൈ 24നാണ്​  കുട്ടികളെ മരിച്ച നിലയിൽ ആശുപത്രിയിൽ ​െകാണ്ടു വന്നത്​. കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ങ്ങ​നെ​യെ​ന്ന ​േഡാ​ക്​​ട​ർ​മാ​രു​ടെ ചോ​ദ്യ​ത്തി​ന്​ ‘എ​നി​ക്ക​ൽ​പം ഭ​ക്ഷ​ണം ത​രൂ’ എ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ മ​റു​പ​ടി.

പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ ആ​ഴ്​​ച​യി​ലേ​റെ​യാ​യി കു​ട്ടി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചി​​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യിരുന്നു. ബം​ഗാ​ളി​ൽ നി​ന്ന്​ ഭ​ർ​ത്താ​വി​നെ തേ​ടി​യാ​ണ്​ സ്​​ത്രീ​യും കു​ട്ടി​ക​ളും ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഒാ​േ​ട്ടാ ഡ്രൈ​വ​റാ​യി​രു​ന്നു സ്​​ത്രീ​യു​ടെ ഭ​ർ​ത്താ​വ്. എ​ന്നാ​ൽ, ഒാ​േ​ട്ടാ മോ​ഷ്​​ടി​ക്ക​പ്പെ​ട്ട​േ​താ​ടെ ജോ​ലി തേ​ടി ഡ​ൽ​ഹി​യി​േ​ല​ക്ക്​ പോ​യ ഇ​യാ​ളെ കു​റി​ച്ച്​ വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ കു​ടും​ബം തേ​ടി​യി​റ​ങ്ങി​യ​ത്.

അ​തി​നി​ടെ, പ​ട്ടി​ണി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ​ൽ​ഹി ഭ​രി​ക്കു​ന്ന ആം ​ആ​ദ്​​മി പാ​ർ​ട്ടി​യും ബി.​ജെ.​പി​യും ത​മ്മി​ൽ വാ​ക്പോ​രാ​യി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​താ​യി ഭ​ക്ഷ്യ​മ​ന്ത്രി രാം​വി​ലാ​സ്​ പാ​സ്വാ​ൻ പ​റ​ഞ്ഞു. കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കും വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കു​ന്നി​ല്ലെ​ന്ന്​ എ.​എ.​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHungry Deathstarving Death
News Summary - Father Gave "Unknown Medicine" To Delhi Girls Who "Starved - India news
Next Story