ബാനർ വീണ് യുവതി മരിച്ച സംഭവം; കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈകോടതിയിൽ
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ ബാനർ വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാറിൽനിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി.
സെപ്റ്റംബർ 12നാണ് കേസിനാസ്പദമായ സംഭവം. ബി.ടെക് ബിരുദധാരിയായ ശുഭശ്രീയാണ് (23) ദാരുണമായി കൊല്ലപ്പെട്ടത്. പല്ലാവരം-തുറൈപാക്കം-പള്ളിക്കരണ റോഡിലൂടെ യാത്ര ചെയ്യവെ കൂറ്റൻ ബോർഡ് ശുഭശ്രീയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ യുവതി ടാങ്കർ ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് ശുഭശ്രീയുടെ പിതാവിെൻറ നഷ്ടപരിഹാര ഹരജി.
