17ാം വയസിൽ വീട്ടുകാർ മുറിയിൽ പൂട്ടിയ യുവതിക്ക് 53ാം വയസിൽ മോചനം
text_fieldsലഖ്നോ: 17ാം വയസിൽ വീട്ടുകാർ ചങ്ങലക്കിട്ട് മുറിയിൽ പൂട്ടിയ യുവതിക്ക് 53ാം വയസിൽ മോചനം. യു.പിയിലെ മുഹമ്മദാബാദിലാണ് സംഭവം. സപ്ന ജെയിൻ എന്ന സ്ത്രീയെയാണ് സാമൂഹിക പ്രവർത്തകരും പൊലീസും ചേർന്ന് മോചിപ്പിച്ചത്.
മാനസിക അസ്വസ്ഥതകൾ കാട്ടിയതിനെ തുടർന്നാണ് സപ്നയെ 36 വർഷം മുമ്പ് സ്വന്തം പിതാവ് മുറിയിൽ പൂട്ടിയിട്ടത്. ഇവർക്ക് ജനൽവഴിയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ജനലിലൂടെ വെള്ളമൊഴിച്ച് കുളിപ്പിക്കുകയും ചെയ്യുമായിരുന്നു. ചികിത്സ നൽകാൻ തയാറായിരുന്നില്ല.
അടുത്ത കാലത്താണ് സപ്നയുടെ പിതാവ് മരിച്ചത്. തുടർന്നാണ് സാമൂഹിക പ്രവർത്തകർ വീട്ടിലെത്തി ഇവരുടെ വിവരങ്ങൾ അറിഞ്ഞത്. തീർത്തും ശോചനീയമായ അവസ്ഥയിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നത്. തുടർന്ന് പൊലീസ് സഹായത്തോടെ മോചിപ്പിക്കുകയായിരുന്നു.
സപ്നയുടെ അവസ്ഥ അറിയാമായിരുന്നെന്നും ഒരു ഡോക്ടറെ കാണിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും വീട്ടുകാർ തയാറായിരുന്നില്ലെന്നും അയൽക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

