പ്രായപൂർത്തിയാകാത്ത മകളെ ഏഴ് വർഷങ്ങളായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
text_fieldsഛണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി ബലാൽസംഗം ചെയ്യുകയും നിരവധി തവണ ഗർഭിണിയാക്കുകയും ചെയ്ത പിതാവ് അറസ്റ്റിൽ. പതിനേഴുകാരിയായ മകളെ കഴിഞ്ഞ ഏഴുവർഷമായി ഇയാൾ നിരന്തരം ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെൺകുട്ടി പലതവണ ഗർഭിണിയായെന്നും തുടർന്ന് നിർബന്ധ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.
ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമുള്ള പീഡനം. പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 11കാരിയായ സഹോദരിയേയും ഇയാൾ പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് പിതാവ്. പെൺകുട്ടി പല തവണ ഗർഭിണിയായെന്നും നിർബന്ധപൂർവം ഗർഭച്ഛിദ്രം നടത്തിച്ചുവെന്നും പരാതിയിലുണ്ട്.
ബലാൽസംഗം, ലൈംഗിക ചൂഷണം എന്നിവക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

