Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത്​ യുവാവുമായി...

ദലിത്​ യുവാവുമായി പ്രണയം; പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന്​ കൊലപ്പെടുത്തി

text_fields
bookmark_border
ദലിത്​ യുവാവുമായി പ്രണയം; പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന്​ കൊലപ്പെടുത്തി
cancel

ബംഗളൂരു: കർണാടകയിലെ മാഗഡി താലുക്കിൽ 18 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന്​ പേർ അറസ്​റ്റിൽ. പെൺകുട്ടിയുടെ പിതാവും മറ്റ്​ രണ്ട്​ ബന്ധുക്കളുമാണ്​ അറസ്​റ്റിലായത്​. ആറ്​ ദിവസം മുമ്പാണ്​ പെൺകുട്ടിയുടെ മൃതദേഹം പൊലീസ്​ ​കണ്ടെടുത്തത്​.

20കാരനായ ദലിത്​ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നും ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു. കൊലപാതകത്തിന്​ ശേഷം സംശയം തോന്നാതിരിക്കാൻ ​ഒക്​ടോബർ ഒമ്പതിന്​ പെൺകുട്ടിയെ കാണാനില്ലെന്ന്​ കാണിച്ച്​ പിതാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു.

ഒക്​ടോബർ 10ന്​ ചെളിനിറഞ്ഞ ഗ്രൗണ്ടിൽ നിന്ന്​ പെൺകുട്ടിയുടെ മൃതദേഹം പൊലീസ്​ ​കണ്ടെടുത്തു. പെൺകുട്ടിയുടെ സുഹൃത്ത്​ കൊലപാതകം നടത്തിയെന്നായിരുന്നു പിതാവി​െൻറ ആരോപണം. പിന്നീട്​ പൊലീസി​െൻറ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും രണ്ട്​ കൂട്ടുപ്രതികളുണ്ടെന്ന്​ പൊലീസിനോട്​ വെളിപ്പെടുത്തുകയുമായിരുന്നു. കല്ലുകൊണ്ട് തലക്കടിച്ച്​​ പെൺകുട്ടിയെ കൊലപ്പെടുത്തിയ ​ശേഷം മൃതദേഹം ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teen KilledKarnataka killing
News Summary - Father, 2 cousins kill 18-year-old girl for having affair with Dalit man in Karnataka's Bettahalli
Next Story