Begin typing your search above and press return to search.
exit_to_app
exit_to_app
യു.പിയിൽ അവിഹിതമാരോപിച്ച്​ ലൈംഗികാവയവം ഛേദിച്ച സംഭവം; താനല്ല ചെയ്​തതെന്ന്​ ഭാര്യ
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ അവിഹിതമാരോപിച്ച്​ ലൈംഗികാവയവം ഛേദിച്ച സംഭവം; താനല്ല ചെയ്​തതെന്ന്​ ഭാര്യ

text_fields
bookmark_border


ലഖ്​നോ: അവിഹിത ബന്ധമാരോപിച്ച്​ ഭർത്താവിന്‍റെ ലൈംഗികാവയവം ഛേദിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച്​ ഭാര്യ. ഉത്തർ പ്രദേശിലെ ഫ​തഹ്​പൂരിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. ഭർത്താവിന്‍റെ അവിഹിത ബന്ധത്തെ കുറിച്ച്​ തുടങ്ങിയ പതിവു വാഗ്വാദം കത്തിയെടുത്ത്​ ലൈംഗികാവയവം ഛേദിക്കുന്നതിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ ഭാര്യയാണ്​ തന്‍റെ സ്വകാര്യ അവയവം മുറിച്ചുകളഞ്ഞതെന്ന്​ ഭർത്താവ്​ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ, തന്നെ കുടുക്കാൻ ഭർത്താവ്​ സ്വന്തം അവയവം മുറിച്ചുകളയുകയായിരുന്നുവെന്ന്​ യുവതി പറയുന്നു.

ഭർത്താവിന്​ ഏറെയായി അവിഹിത ബന്ധമുണ്ടായിരുന്നതായി പൊലീസിൽ നൽകിയ മൊഴിയിൽ യുവതി കുറ്റപ്പെടുത്തുന്നു. ഇതേ ചൊല്ലി വാഗ്വാദം പതിവാണ്​. സംഭവ ദിവസവും വാക്​തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ്​ അതിക്രമം നടന്നത്​. സംഭവം നടന്നയുടൻ ഭർത്താവ്​ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി.

ഭാര്യ തന്നെയെന്ന്​ യുവാവ്​

എന്നാൽ, തനിക്കല്ല ഭാര്യക്കാണ്​ അവിഹിത ബന്ധമുണ്ടായിരുന്നതെന്ന്​ യുവാവ്​ പറയുന്നു. ഇത്​ ചോദ്യം ചെയ്​തപ്പോൾ കത്തിയെടുത്ത്​ ഭാര്യ ലൈംഗികാവയവം മുറിച്ചുകളയുകയായിരുന്നു. ഇരുവരുടെയും മൊഴിയെടുത്ത പൊലീസ്​ സംഭവത്തെ കുറിച്ച്​ സാക്ഷി മൊഴികളെടുത്ത്​ യഥാർഥ വില്ലനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​.

Show Full Article
TAGS:wife private part cut husband 
News Summary - Fatehpur: 'I did not cut private part', wife blames husband
Next Story