കൊൽക്കത്ത: പ്രമുഖ ഫാഷൻ ഡിസൈനർ ഷർബാരി ദത്ത ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 63 വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കൊൽക്കത്തയിലെ ബോർഡ് സ്ട്രീറ്റിലുള്ള വസതിയിൽ അവർ തനിച്ചാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുളിമുറിക്കുള്ളിൽ വീണുകിടക്കുന്ന നിലയിൽ ഷർബാനിയെ കണ്ടെത്തിയത്.
പ്രശസ്ത ബംഗാളി കവി അജിത് ദത്തയുടെ മകളാണ് ഷർബാദി ദത്ത. കോളജ് കാലഘട്ടത്തിനു ശേഷം ഷർബാനി ഫാഷൻ ഡിസൈനിൽ രംഗത്തേക്ക് തിരിയുകയായിരുന്നു. പുരുഷൻമാർക്കുള്ള പാരമ്പര്യ വസ്ത്രങ്ങൾ വേറിട്ട രീതിയിൽ ഒരുക്കിയ ഷർബാനി 'ഷൂൻയാ' എന്ന ബ്രാൻഡ് പുറത്തിറക്കി. മകൻ അമാലിൻ ദത്തയും ഫാഷൻ ഡിസൈനറാണ്.