Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farooq Abdullah dance
cancel
Homechevron_rightNewschevron_rightIndiachevron_rightക്യാപ്​റ്റൻ അമരീന്ദർ...

ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിനൊപ്പം നൃത്തം ചെയ്​ത്​ ഫാറൂഖ്​ അബ്​ദുല്ല; വിഡിയോ വൈറൽ

text_fields
bookmark_border

ഛണ്ഡീഗഢ്​: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന്​ തെളിയിക്കുകയാണ്​ ജമ്മു കശ്​മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല. പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റർ അമരീന്ദർ സിങ്ങിനൊപ്പം നൃത്തം ചെയ്യുന്ന 83കാരനായ ഫാറൂഖ്​ അബ്​ദുല്ലയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി​.

അമരീന്ദർ സിങ്ങിന്‍റെ കൊച്ചുമകൾ സെഹരീന്ദർ കൗറിന്‍റെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ്​ റാഫി 1960, 70കളിൽ ആലപിച്ച 'ആജ്​ കൽ തേരെ മേരെ പ്യാര്​കെ ചർച്ചെ', 'ഗുലാബി ആംഗേൻ ജോ തേരി ദേഖി' എന്നീ ഗാനങ്ങൾ​ക്കൊപ്പമാണ്​ ഇരുവരും ചുവടുവെച്ചത്​. ഛണ്ഡിഗഢിൽ നടന്ന ചടങ്ങിൽ അമരീന്ദർ സിങ്ങിന്‍റെ ചെറുമകളെ ഡൽഹി ആസ്ഥാനമായുള്ള വ്യവസായി ഡെവിൻ നാരങ്ങിന്‍റെ മകൻ ആദിത്യ നാരംഗാണ്​ വിവാഹം ചെയ്​തത്​.

ജമ്മു കശ്​മീരിന്​ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കി​ൾ 370 റദ്ദാക്കിയതിനെ തുടർന്ന്​ മാസങ്ങളോളം ഫാറൂഖ്​ അബ്​ദുല്ല വീട്ടുതടങ്കലിലായിരുന്നു. കഴിഞ്ഞമാസം അദ്ദേഹം പാർലമെന്‍റിൽ നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു.

കശ്​മീരും കാർഷിക നിയമങ്ങളും വിഭജന രാഷ്​ട്രീയവും നാനാത്വത്തിൽ ഏകത്വവും തുടങ്ങി നിലവിൽ രാജ്യം നേരിടുന്ന പ്രശ്​നങ്ങൾക്ക്​ പിന്നിലെ വിഭാഗീയ മനസ്സ്​ ഉപേക്ഷിക്കണമെന്നായിരുന്നു അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farooq AbdullahCaptain Amarinder Singh
News Summary - Farooq Abdullah dances with Captain Amarinder Singh; Video goes viral
Next Story