Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമങ്ങൾ:...

കാർഷിക നിയമങ്ങൾ: രാജ്യത്തെ പകുതി കർഷകർക്കും എതിർപ്പെന്ന്​ സർവേ

text_fields
bookmark_border
കാർഷിക നിയമങ്ങൾ: രാജ്യത്തെ പകുതി കർഷകർക്കും എതിർപ്പെന്ന്​ സർവേ
cancel

ന്യൂ​ഡ​ൽ​ഹി: എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ മോ​ദി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ടു​ത്ത ക​ർ​ഷ​ക ദ്രോ​ഹ​മാ​ണെ​ന്ന്​ രാ​ജ്യ​ത്തെ പ​കു​തി​യി​ലേ​റെ ക​ർ​ഷ​ക​രും. 35 ശ​ത​മാ​നം പേ​ർ അ​നു​കൂ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​രി​ൽ 18 ശ​ത​മാ​ന​വും നി​യ​മ​െ​ത്ത​ക്കു​റി​ച്ച്​ ധാ​ര​ണ​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന്​ 'ഗാ​വോം ക​ണ​ക്​​ഷ​ൻ' ന​ട​ത്തി​യ സ​ർ​വേ​യി​ൽ ​പ​റ​യു​ന്നു.

പ​​​ങ്കെ​ടു​ത്ത​വ​രി​ൽ മൊ​ത്തം 36 ശ​ത​മാ​നം പേ​ർ​ക്കും നി​യ​മ​ത്തെ​ക്കു​റി​ച്ച്​ അ​റി​വി​ല്ല. ഒ​ക്​​​ടോ​ബ​ർ മൂ​ന്നി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ 16 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 53 ജി​ല്ല​ക​ളി​ലാ​യി 5,022 ക​ർ​ഷ​ക​രി​ൽ​നി​ന്നാ​ണ്​ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ച്ച​ത്. സ്വ​കാ​ര്യ വി​പ​ണി​യി​ൽ കു​റ​ഞ്ഞ വി​ല​ക്ക്​ വി​ള​ക​ൾ വി​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ്​​ ക​ർ​ഷ​ക​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​ധി.

താ​ങ്ങു​വി​ല എ​ടു​ത്തു​ക​ള​യു​മെ​ന്ന ആ​ശ​ങ്ക പ​​ങ്കെ​ടു​ത്ത​വ​രി​​ൽ മൂ​ന്നി​ലൊ​ന്നു​പേ​രും പ​ങ്കു​വെ​ച്ചു. ​ 59 ശ​ത​മാ​നം പേ​ർ രാ​ജ്യ​ത്ത്​ താ​ങ്ങു​വി​ല നി​ർ​ബ​ന്ധ​മാ​ക്ക​ണ​​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ല​മെൻറി​െൻറ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മൂ​ന്ന്​ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ നി​യ​മ​മാ​ക്കി​യ​ത്. ക​ർ​ഷ​ക​ർ​ക്ക്​ ഏ​തു വി​പ​ണി​യി​ലും കാ​ർ​ഷി​ക വി​ള​ക​ൾ വി​ൽ​ക്കാ​ൻ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന​താ​ണ്​ ഒ​രു നി​യ​മം. ഫ​ല​ത്തി​ൽ കു​ത്ത​ക​ക​ൾ കാ​ർ​ഷി​ക രം​ഗം കൈ​യ​ട​ക്കു​ന്ന​താ​കും നി​യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യെ​ന്ന്​ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
TAGS:farmers survey result Farm Laws 
Web Title - farn laws Half of farmers in the country oppose says survey
Next Story