Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rakesh Tikait
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി അതിർത്തിയിലെ...

ഡൽഹി അതിർത്തിയിലെ പ്രക്ഷോഭ സ്​ഥലത്ത്​ കർഷകർ ദീപാവലി ആഘോഷിക്കും -രാകേഷ്​ ടികായത്ത്​

text_fields
bookmark_border

ആഗ്ര: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കമെന്ന തങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭ സ്​ഥലത്ത്​ ദീപാവലി ആഘോഷിക്കുമെന്ന്​ കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാ​േകഷ്​ ടികായത്ത്​ അറിയിച്ചതാണ്​ ഇക്കാര്യം.

കർഷക സമരം തുടരുമെന്നും സർക്കാറിന്‍റെ വഴിയിൽ തങ്ങൾ തടസമൊന്നും സൃഷ്​ടിക്കില്ലെന്നും ടികായത്ത്​ പറഞ്ഞു. ചർച്ചകളിലൂടെ ​േപാംവഴി കണ്ടെത്താൻ കർഷകർ തയാറാണ്​. എന്നാൽ കേന്ദ്രം ഇതിന്​ തയാറാകുന്നില്ല. യഥാർഥത്തിൽ കേന്ദ്രസർക്കാറാണ്​ വഴി തടയുന്നതെന്നും ടികായത്ത്​ പറഞ്ഞു.

ഉരുളകിഴങ്ങ്​, ബജ്​റ കർഷകർക്ക്​ അടിസ്​ഥാന താങ്ങുവില ലഭിക്കുന്നില്ല. അതിനാൽ ഈ കർഷകർ വളരെയധികം മാനസിക പ്രയാസം അനുഭവിക്കുന്നു. കർഷകരെ കേന്ദ്രം കേൾക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇരുണ്ട സർക്കാർ കർഷകർക്കായി നടപ്പാക്കുന്ന കരിനിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആഗ്രയിലെ ജഗദീഷ്​പുര പൊലീസ്​ സ്​റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച ശുചീകരണ തൊഴിലാളി അരുൺ വാൽമീകിയുടെ വീട്​ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരുൺ വാൽമീകിയു​െട കുടുംബത്തിന്​ 45 ലക്ഷം രൂപ ധനസഹായം നൽകണമെന്ന്​ അ​േദ്ദഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiwaliRakesh TikaitBharatiya Kisan Union
News Summary - Farmers will celebrate Diwali at Delhi protest site this year Rakesh Tikait
Next Story