Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rahul gandhi tractor
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്ക്​ വേണ്ടത്​...

കർഷകർക്ക്​ വേണ്ടത്​ പഞ്ചാബികളുടെ വരുമാനം, മോദി സർക്കാർ ആഗ്രഹിക്കുന്നത്​ ബിഹാറികളുടെ വരുമാനം​ -രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: തൻെറ വരുമാനം പഞ്ചാബിലുള്ളവരുടേതിന്​ സമാനമായിരിക്കണമെന്നാണ്​ ഓരോ കർഷകനും ആഗ്രഹിക്കുന്നതെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അതേസമയം, രാജ്യത്തെ കർഷകർക്ക്​ ബിഹാറിലുള്ളവരുടെ വരുമാനം മതിയെന്നാണ്​ മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ജീവിതനിലവാരം കാണിക്കുന്ന സർവേയുടെ കണക്കുകൾ സൂചിപ്പിച്ചാണ്​ രാഹുലിൻെറ ട്വീറ്റ്​.

77,124 രൂപയാണ് രാജ്യത്തെ​ ശരാശരി ഒരു കർഷക കുടുംബത്തിൻെറ പ്രതിവർഷ വരുമാനം. അതയായത്​ 6427 രൂപ പ്രതിമാസം ലഭിക്കും. ഇതിൽ 6223 രൂപ ചെലവ് വരുമെന്നും സർവേയിൽ പറയുന്നു.

അതേസമയം 2,16,708 രൂപയാണ്​ പഞ്ചാബിലെ കർഷകരുടെ ഒരു വർഷത്തെ വരുമാനം. ഹരിയാനയും ജമ്മു ആൻഡ്​ കശ്​മീരും രണ്ടും മൂന്നും സ്​ഥാനത്തുണ്ട്​. 1,42,668 രൂപയുമായി കേരളം നാലാമതാണ്​. അതേസമയം പട്ടികയിൽ അവസാനമുള്ള ബിഹാറിൻെറ പ്രതിവർഷ വരുമാനം 42,684 രൂപയാണ്​. വെസ്​റ്റ്​ ബംഗാളാണ്​ തൊട്ടുമുകളിലുള്ളത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Farmers want income from Punjabis, Modi government wants income from Biharis - Rahul Gandhi
Next Story