Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെ​ങ്കോട്ടയിൽ നിന്ന്​ കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു
cancel
Homechevron_rightNewschevron_rightIndiachevron_rightചെ​ങ്കോട്ടയിൽ നിന്ന്​...

ചെ​ങ്കോട്ടയിൽ നിന്ന്​ കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു

text_fields
bookmark_border

ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ കർഷകർ കെട്ടിയ കൊടികൾ പൊലീസ്​ ​നീക്കി. ട്രാക്​ടറുകളുമായി കർഷകർ ചെ​​ങ്കോട്ടയിൽ നിന്ന്​ പുറത്തുകടന്നതോടെ ചെ​ങ്കോട്ടയുടെ പ്രധാന കവാടം അടച്ചു. ഡൽഹിയിൽ നിന്ന്​ സമരസ്​ഥലത്തേക്ക്​ തിരിച്ചു പോകാനുള്ള നേതൃത്വത്തിന്‍റെ ആഹ്വാനം വന്നതോടെ ഡൽഹി ശാന്തമാകുകയാണ്​. ഡൽഹിയിലെ പ്രധാന പാതകളെല്ലാം പൊലീസ്​ അടച്ചിട്ടുണ്ട്​. 15000 കർഷകർ നരത്തിൽ ശേഷിക്കുന്നുണ്ടെന്ന്​ പൊലീസ്​ പറയുന്നു. സമരം സമാധാനപരമായി തുടരുമെന്ന്​ സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

റി​പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ഡ​ൽ​ഹി​യി​ലേ​ക്ക് ആ​രം​ഭി​ച്ച ക​ർ​ഷ​ക മാ​ർ​ച്ചി​ൽ വ​ൻ​സം​ഘ​ർ​ഷമുണ്ടായിരുന്നു. ചെങ്കോട്ടയിൽ ദേശീയ പതാകക്ക്​ താഴെയായി കർഷകർ തങ്ങളുടെ പതാക ഉയർത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനായത്. കേന്ദ്രസേനയും അർധസൈനികരും കർഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിരുന്നു. ഒരു പകൽ മുഴുവൻ നീണ്ട സംഘർഷമായിരുന്നു ഡൽഹിയിൽ.

കർഷക സമരത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാനായിരുന്നു സർക്കാർ തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഉന്നത തല യോഗത്തിന് ശേഷം 15 കമ്പനി അർധസൈനിക വിഭാഗങ്ങളെ അതിർത്തികളിൽ നിയോഗിക്കാൻ തീരുമാനിച്ചു. ഐ.ടി.ഒയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കർഷകർ പിരിഞ്ഞുപോവുകയാണ്. പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികളിലാണ് പൊലീസ്.

ഉ​ത്ത​ര​ഖാ​ണ്ഡി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​നാ​ണ് മ​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ട്രാ​ക്ട​ർ മ​റി​ഞ്ഞാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് വാദം.‌ മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിച്ചു.

റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലി അടിച്ചമർത്താനാണ്​ പൊലീസ്​ ശ്രമിച്ചത്​. ഡൽഹിയിലേക്ക്​ ആരംഭിച്ച മാർച്ച്​ പൊലീസ്​ തടഞ്ഞതോടെ വ്യാപക സംഘർഷം അരങ്ങേറി. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. കർഷക സമരത്തിൽ സംഘർഷം വ്യാപകമായതോടെ ഐ.ടി.ഒ മേഖലയിൽ കേന്ദ്രസേനയിറങ്ങി. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ്​ കർഷകർക്ക്​ നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്​തു. സമരക്കാരെ പൊലീസ്​ തല്ലിചതച്ചു. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ബാരിക്കേഡ്​ മറിക്കടക്കാൻ ​കർഷകർ ശ്രമിച്ചതോടെ ദിൽഷാദ്​ ഗാർഡനിലും സംഘർഷം അ​രങ്ങേറി. കർഷരുടെ ട്രാക്​ടറുകളു​ടെ കാറ്റ്​ പൊലീസ്​ അഴിച്ചുവിട്ടു. മാധ്യമ പ്രവർത്തകർക്ക്​ നേരെയും പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. ട്രാക്​ടർ റാലി ഇന്ത്യ ഗേറ്റിന്​ അടുത്തെത്തി. ഇന്ത്യ ഗേറ്റിന്​ സമീപത്ത്​ കർഷകർക്ക്​ നേരെ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ്​ നടത്തുകയും ചെയ്​തു.

സെൻട്രൽ ഡൽഹിയിലെ ​െഎ.ടി.ഒ മേഖലയിൽ സംഘർഷം തുടരുകയാണ്​. പൊലീസ്​ വഴിയിൽ സ്​ഥാപിച്ച ബസുകൾ കർഷകർ ട്രാക്​ടർ ഉപയോഗിച്ച്​ തള്ളിനീക്കാൻ ശ്രമിക്കുകയാണ്​. കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.

അതേസമയം രാവിലെ​ ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക്​ നേരെ നിരവധി തവണ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തി. ഡൽഹിയിലേക്ക്​ പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം പരാജയപ്പെട്ടു. ഒരു ലക്ഷത്തോളം ട്രാക്​ടറുകളാണ്​ ഡൽഹിയുടെ വീഥിയിൽ അണിനിരക്കുന്നത്​. നാലുലക്ഷത്തോളം കർഷകർ ട്രാക്​ടർ റാലിയിൽ പ​െങ്കടുക്കുന്നുണ്ട്​.

ട്രാക്​ടറുകൾക്ക്​ പുറമെ ആയിരക്കണക്കിന്​ പേർ കാൽനടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്​. സംഘടനകളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ്​ കർഷകരുടെ പങ്കാളിത്തം. ഉച്ച 12 മണിക്ക്​ ആരംഭിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്ന ട്രാക്​ടർ റാലി എട്ടുമണിയോടെ തന്നെ കർഷകർ ആരംഭിക്കുകയായിരുന്നു.


Show Full Article

Live Updates

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Tractor RallyRepublic Day
Next Story