Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Women Farmers
cancel
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യദിനത്തിൽ...

സ്വാതന്ത്ര്യദിനത്തിൽ കർഷക പരേഡ്​; വനിതകൾ നേതൃത്വം നൽകും, 5000 വാഹനങ്ങൾ പ​ങ്കെടുക്കും

text_fields
bookmark_border

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ വനിത കർഷകരുടെ നേതൃത്വത്തിൽ ട്രാക്​ടർ പരേഡ്​ അ​രങ്ങേറും. ഹരിയാനയിലെ ജിന്ദ്​ ജില്ലയിൽനിന്നാണ്​ ട്രാക്​ടർ പരേഡ്​ ആരംഭിക്കുക. ട്രാക്​ടർ പരേഡി​െൻറ റിഹേഴ്​സൽ കഴിഞ്ഞദിവസം നടന്നു.

കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരു​ടെ നേതൃത്വത്തിലാകും പരേഡ്​. 5000​ വാഹനങ്ങളും 20,000 കർഷകരും സ്വാതന്ത്ര്യദിനത്തിലെ ട്രാക്​ടർ പരേഡിൽ പ​ങ്കെടുക്കുമെന്ന്​ കർഷക സംഘടനകൾ മാധ്യമ​ങ്ങളോട്​ പറഞ്ഞു.

പരേഡിൽ ദേശീയപതാകക്കൊപ്പം കർഷകരുടെ കൊടിയും ഉയർത്തും. കൂടാതെ വാഹനങ്ങളിൽ കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുമെന്നും ഖേര ഖാപ്പ്​ പഞ്ചായത്ത്​ തലവൻ സത്​ബിർ പെഹൽവാൻ ബർസോല പറഞ്ഞു.

കർഷകരുടെ നേതൃത്വത്തിൽ 75ാം സ്വാതന്ത്ര്യദിനം കിസാൻ മസ്​ദൂർ ആസാദി സൻഗ്രം ദിവസമായി ആചരിക്കും. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും റാലികൾ സംഘടിപ്പിക്കുകയും ചെയ്യും.

ആഗസ്​റ്റ്​ 15 രാവിലെ 11 മുതൽ ഒരു മണിവരെയാകും റാലി. കർഷകർ പ്രക്ഷോഭം തുടരുന്ന സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽ മാർച്ചും പരിപാടികളും സംഘടിപ്പിക്കും. രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tractor paradeFarmers Protect
News Summary - farmers tractor parade on Independence Day women farmers lead the parade
Next Story