Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right29ന്...

29ന് പാർലമെന്‍റിലേക്ക്​ ട്രാക്​ടർ റാലി; തടയുന്നിടത്ത്​ കുത്തിയിരുന്ന്​ പ്രതിഷേധിക്കും​

text_fields
bookmark_border
29ന് പാർലമെന്‍റിലേക്ക്​ ട്രാക്​ടർ റാലി; തടയുന്നിടത്ത്​ കുത്തിയിരുന്ന്​ പ്രതിഷേധിക്കും​
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 29ന്​ പാർലമെന്‍റ്​ മാർച്ച്​ നടത്തുമെന്ന്​ കർഷക സംഘടകൾ. ​െപാലീസ്​ തടയുന്നിടത്ത്​ കുത്തിയിരുന്ന്​ പ്രതിഷേധിക്കുമെന്നും കർഷകർ അറിയിച്ചു. യുണൈറ്റഡ്​ കിസാൻ മോർച്ചയുടെ ഒമ്പതംഗ കമ്മിറ്റിയാണ്​ തീരുമാനമെടുത്തത്​.

ഗാസിപൂർ, തിക്രി അതിർത്തികളിൽ നിന്നും മാർച്ച്​ ആരംഭിക്കും. ട്രാക്​ടറുകളിലായിരിക്കും മാർച്ച്​ ആരംഭിക്കുക. പൊലീസ്​ തടയുന്നിടത്ത്​ കുത്തിയിരുന്ന്​ പ്രതിഷേധിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു.കേന്ദ്രസർക്കാറിന്​ നവംബർ 26 വരെ സമയം നൽകുന്നു. നവംബർ 27ന്​ മാർച്ച്​ ആരംഭിക്കുമെന്ന്​ കർഷക സംഘടന നേതാവ്​ രാകേഷ്​ ടിക്കായത്ത്​ പറഞ്ഞു.

'നവംബർ 22 ന് നടക്കുന്ന കിസാൻ മഹാ പഞ്ചായത്ത് ചരിത്രമാകും. കർഷക വിരുദ്ധരായ കേന്ദ്ര സർക്കാറിനും മൂന്ന് കരിനിയമങ്ങൾക്കുമുള്ള ശവപ്പെട്ടിയിലെ അവസാന ആണിയാണ് അതെന്ന് തെളിയിക്കും. പൂർവാഞ്ചൽ മേഖലയിൽ കർഷക സമരത്തിൻറെ തീവ്രത വർധിപ്പിക്കും' -ടികായത് ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ ടെൻറുകളും പ്രക്ഷോഭ സ്ഥലങ്ങളും പൊളിച്ചു നീക്കിയാൽ പൊലീസ് സ്റ്റേഷനുകളും മജിസ്ട്രേറ്റ് ഓഫിസുകളും സമര കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protest
News Summary - Farmers To March To Parliament On Nov 29, "Will Sit Wherever Stopped"
Next Story