26ന് കർഷകർ രാജ്ഭവനുകൾ ഉപരോധിക്കും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരായ കർഷകപ്രേക്ഷാഭങ്ങളുടെ ഭാഗമായി 26ന് കർഷകർ ഗവർണർമാരുടെ വസതികൾ ഉപരോധിക്കും. സംയുക്ത കിസാൻ മോർച്ചയാണ് സമരം പ്രഖ്യാപിച്ചത്. 26ന് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നും രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണർമാർക്ക് നൽകുമെന്നും സമരസമിതി വ്യക്തമാക്കി.
കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ 26ന് പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ച് ജൂൺ 26ന് ഏഴു മാസം പിന്നിടുകയാണ്. കൂടാതെ, 1975 ജൂൺ 26നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമാണ് അത്. ഇപ്പോഴത്തെ അവസ്ഥയും ഏറെ വ്യത്യസ്തമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. കൃഷിയെ രക്ഷിക്കുക, ജനാധിപത്യം രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തുമെന്ന് സമരസമിതി നേതാവ് ഇന്ദ്രജിത് സിങ് പറഞ്ഞു.
അതിനിടെ, സിംഘു സമരവേദിയിൽ വെച്ച് രണ്ട് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം നടന്നതായി ഡൽഹി പൊലീസ് ആരോപിച്ചു.
ജൂൺ 10ന് നടന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കി. കർഷകസംഘടനകൾ പൊലീസ് ആരോപണം നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

