Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ നിന്ന് നൂറുകണക്കിന് ട്രാക്ടറുകൾ പുറപ്പെടും; നാളെ ദേശീയപാത നിറയും

text_fields
bookmark_border
രാജ്യത്തെ തൊഴിലാളികളോടും വനിതകളോടും സമരത്തിന്‍റെ ഭാഗമാകാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു
രാജസ്ഥാനിൽ നിന്ന് നൂറുകണക്കിന് ട്രാക്ടറുകൾ പുറപ്പെടും; നാളെ ദേശീയപാത നിറയും
cancel
camera_alt

ഫയൽ ചിത്രം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കർഷകർ നാളെ ഡൽഹി-ജെയ്പൂർ ദേശീയപാത ഉപരോധിക്കും. രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്ന് നൂറുകണക്കിന് ട്രാക്ടറുകൾ പുറപ്പെടും. കൂടുതൽ കർഷകർ പ്രക്ഷോഭത്തിന്‍റെ ഭാഗമാൻ തയാറെടുക്കുകയാണ്. രാജ്യത്തെ തൊഴിലാളികളോടും വനിതകളോടും സമരത്തിന്‍റെ ഭാഗമാകാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം ടോൾ പ്ലാസകൾ ഉപരോധിക്കുമെന്നും ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടുമെന്നും കർഷകർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഹരിയാനയിലെ മുഴുവൻ ടോൾ പ്ലാസകളും സൗജന്യമായതായി കർഷക നേതാക്കൾ പറഞ്ഞു.

ഡിസംബർ 14ന് ഡൽഹി-ഹരിയാന അതിർത്തിയായ​ സിംഘുവിൽ കർഷക സമരനേതാക്കൾ നിരാഹാരമിരിക്കും. സർക്കാറുമായി ചർച്ചക്ക്​ തയാറാണ്​. എന്നാൽ, അതിന്​ മുമ്പ്​ മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന്​ കർഷക സമരനേതാക്കൾ ആവശ്യപ്പെട്ടു.

മൂന്ന്​ നിയമങ്ങളും സർക്കാർ പിൻവലിക്കണം. നിയമങ്ങളിലെ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന്​ സംയുക്​ത സമരസമിതി പറഞ്ഞു. പ്രതിഷേധത്തെ തകർക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമം. ഇത്​ തടയും. വരും ദിവസങ്ങളിൽ രാജ്യത്തിൻെറ മറ്റ്​ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും സമരത്തിൻെറ ഭാഗമാവും -കർഷക നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ 17 ദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ സമരത്തിലാണ്​. കേന്ദ്ര സർക്കാറുമായി നടത്തിയ അഞ്ച് ചർച്ചകളും സമവായത്തിലെത്താതെ പിരിഞ്ഞിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ പ്രഖ്യാപിക്കുമ്പോൾ, ഭേദഗതിയാകാമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story