കടെക്കണി: രണ്ടു കർഷകർകൂടി ആത്മഹത്യചെയ്തു
text_fieldsറായ്പുർ/േകാട്ട: ഛത്തിസ്ഗഢിലും രാജസ്ഥാനിലും കടെക്കണിമൂലം രണ്ടു കർഷകർ കൂടി ആത്മഹത്യചെയ്തു. ഛത്തിസ്ഗഢിലെ മഹാചാമുണ്ഡ് ജില്ലയിൽ ജംഗോൺ ഗ്രാമത്തിലെ ഹിരാധർ നിഷാദ് (55) ആണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.
ജില്ലയിൽ നാലു ദിവസത്തിനിടെ ഇത് രണ്ടാമത്തെ കർഷക ആത്മഹത്യയാണ്. കടക്കെണിമൂലം ദുരിതത്തിലായതിന് പുറമെ കൃഷി ആവശ്യത്തിന് ഉപയോഗിച്ച വൈദ്യുതിയുടെ കനത്ത ബിൽ വന്നതോടെയാണ് ഹിരാധർ ആത്മഹത്യചെയ്തതെന്ന് അദ്ദേഹത്തിെൻറ ഭാര്യ പറഞ്ഞു.
രണ്ടാമത്തെ കർഷക ആത്മഹത്യ നടന്നത് രാജസ്ഥാനിലെ ജലാവർ ജില്ലയിലാണ്. മുഖ്യമന്ത്രി വസുന്ധര രാജയുടെ ജില്ലകൂടിയായ ഇവിടെയുള്ള ശൈഖ് ഹനീഫ് (60) ആണ് വിഷം കഴിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമായി വൻ തുകയുടെ കടബാധ്യതക്ക് പുറമെ പ്രകൃതിക്ഷോഭംമൂലം കൃഷിനശിച്ചതും ജീവനൊടുക്കാൻ കാരണമായതായി കുടുംബാംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
