ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി കർഷകൻ ആത്മഹത്യ ചെയ്തു
text_fieldsഡെറാഡൂൺ: ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വെച്ച് കർഷകൻ ആത്മഹത്യ ചെയ്തു. ഹരിദ്വാർ ജില്ല യിലെ ദഡ്കി ഗ്രാമത്തിലെ കർഷകനായ ഈശ്വർ ചന്ദ്(65) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച നിലയിൽ കണ്ടെ ത്തിയ ഈശ്വർ ചന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.
‘‘അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്യരുത്. ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും’’ എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
ഭീമമായ കടക്കെണിയിലായിരുന്നു ഈശ്വര്‍. ഒരു ഇടനിലക്കാരൻ വഴി താൻ അഞ്ച് ലക്ഷം രൂപ ബാങ്ക് വായ്പയായി എടുത്തിരുന്നുവെന്നും ഈ ഇടനിലക്കാരൻ താൻ ഒപ്പിട്ട് നൽകിയ ബ്ലാങ്ക് ചെക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാകുറിപ്പിലുണ്ട്. ചെക്ക് ഉപയോഗിച്ച് തുക പിൻവലിക്കുമെന്നാണ് ഭീഷണി. ഒത്തുതീര്‍പ്പിനായി ഇയാൾ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്.
കര്‍ഷകൻെറ ആത്മഹത്യയും കുറിപ്പിലെ വരികളും ബി.ജെ.പിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം കത്തിൻെറ ആധികാരികത സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. കത്ത് ആത്മഹത്യ ചെയ്ത കർഷകൻ തെന്നയാണോ എഴുതിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
