Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'റെയിൽ റോക്കോ' സമരം...

'റെയിൽ റോക്കോ' സമരം തുടങ്ങി; രാജ്യവ്യാപകമായി ട്രെയിൻ തടഞ്ഞ് കർഷകർ

text_fields
bookmark_border
റെയിൽ റോക്കോ സമരം തുടങ്ങി; രാജ്യവ്യാപകമായി ട്രെയിൻ തടഞ്ഞ് കർഷകർ
cancel

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനംചെയ്ത ട്രെയിൻ തടയൽ സമരം തുടങ്ങി. സമാധാനപരമായി സമരം ചെ‍യ്യാനാണ് കാർഷിക സംഘടനകൾ ആഹ്വാനം ചെയ്തത്. ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിലാണ് ട്രെയിൻ തടയുക. പഞ്ചാബ്, ഹരിയാന, യു.പി. പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. 20 കമ്പനി അധികസേനയെ സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്.


കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രതിഷേധ ഭാഗമായാണ് ട്രെയിൻ തടയുന്നതെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. സമരത്തിനിടെ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ കർഷകർ ലഭ്യമാക്കും. തീർത്തും സമാധാനപരമായാണ് സമരം നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rail Roko
News Summary - Farmers stage protests at stations; Railways step up security
Next Story